ഇനി തിയറ്ററുകളിൽ തലയുടെ വിളയാട്ടം 'ഛോട്ടാ മുംബൈ' വീണ്ടും പ്രദർശനത്തിനെത്തും

ഇത് പുതിയ ചിത്രങ്ങളുടെ മാത്രമല്ല റീറിലീസുകളുടെ കൂടി കാലമാണ്. അതിൽ മോഹൻ ലാലിന്റെ ചിത്രങ്ങൾക്ക് ഒരു പ്രത്യേക റിപീറ്റ് വാല്യൂ ആണ്. നൈൺടീസിലും 2000 ത്തിന്റെ തുടക്ക കാലത്തും പുറത്തിറങ്ങിയ ചിത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട് ആരാധകർക്ക്. ഇപ്പോഴിതാ ആരാധകരിൽ ആവേശം നിറച്ചു കൊണ്ട് മോഹൻലാലിന്റെ രണ്ടു ചിത്രങ്ങളാണ് തിയേറ്ററിൽ വീണ്ടും പ്രദർശനത്തിന് എത്തുന്നത്.

അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ 2007 ല്‍ തിയറ്ററുകളിലെത്തിയ ഛോട്ടാ മുംബൈയും റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ഉദയനാണ് താരവുമാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്. ഇതില്‍ ഛോട്ടാ മുംബൈ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന മെയ് 21 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രമാണ്.

എന്നാല്‍ മോഹന്‍ലാലിന്‍റെ തന്നെ തുടരും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് റീറിലീസ് നീട്ടിയത് . തുടരും ഒടിടി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും രണ്ട് ചിത്രങ്ങളുടെയും റീ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 6 നാകും ഛോട്ടാ മുംബൈ വീണ്ടും തിയറ്ററുകളിൽ എത്തുന്നത്. പിന്നാലെ ജൂണ്‍ 20 ന് ഉദയനാണ് താരവും തിയറ്ററുകളിലേക്ക് എത്തും.

അൻവർ റഷീദും മോഹന്‍ലാലും ഒരുമിച്ച ഒരേയൊരു ചിത്രമാണ് ഛോട്ടാ മുംബൈ. ചിത്രത്തിൽ തല എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന വാസ്കോ ഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും കോമഡി രംഗങ്ങളും ഒരുപോലെ മികച്ചു നിൽക്കുന്നു. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് റീമാസ്റ്ററിംഗ് ചെയ്ത ചിത്രവുമാണ് ഇത്. 4 കെ ഡോൾബി അറ്റ്മോസിലാണ് ചിത്രം എത്തുക. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റെസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്.

സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് മോഹൻലാലിൻറെ ഉടയനാണ് താരം. മോഹൻലാലിനൊപ്പം മീന, ശ്രീനിവാസൻ, മുകേഷ്, സലിം കുമാർ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.

Related Articles
Next Story