Begin typing your search above and press return to search.
മോഹൻ ലാലിന്റെ ആഡംബര വസതിയിൽ താമസിക്കാൻ അവസരം ഒരു ദിവസത്തിന് 37000 രൂപ

ഊട്ടിയിലെ മോഹൻലാലിന്റെ ആഡംബരവസതിയിൽ താമസിക്കാൻ ഇനി ജനങ്ങൾക്ക് അവസരം. മൂന്ന് കിടപ്പുമുറികളും വിശാലമായ ഉദ്യാനവും ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ബംഗ്ലാവിന് സാധാരണ നിലയിൽ 37,000 രൂപയാണ് ഒരുരാത്രിയും പകലും തങ്ങാൻ വാടക. ഹൈഡ്‌എവേ എന്ന് പേരിട്ടിരിക്കുന്ന വില്ല സ്വകാര്യവെബ്സൈറ്റാണ് വാടകയ്ക്ക് നൽകുന്നത്.
പേഴ്സണൽ ഷെഫിൻ്റെ സേവനവും ലഭ്യമാവും. 25 വർഷത്തോളമായി മോഹൻലാലിനും കുടുംബത്തിനുമൊപ്പം പ്രവർത്തിച്ച ഷെഫിൻ്റെ സേവനമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. കേരളീയഭക്ഷണം ഉൾപ്പെടെ ഇവിടെ ലഭിക്കും. പത്തുവർഷം മാത്രമാണ് ഈ ബംഗ്ലാവിന്റെ പഴക്കം. ഊട്ടിയിൽനിന്ന് 15 മിനിറ്റ് ആണ് ഈ ആഡംബരവസതിയിലേക്കുള്ള യാത്രക്ക് എടുക്കുന്ന സമയം.
Next Story