OTT അപ്ഡേറ്റ്സ്

ഇന്നും നാളെയും ഒ ടി ടി യിൽ റിലീസ് ചെയ്യാൻ പോകുന്ന സിനിമകൾ

ഡിസംബർ 18, 19 തിയ്യതികളിൽ ഒ ടി ടി റിലീസ് ചെയ്യുന്ന സിനിമകൾ

ആദ്യത്തെ അപ്ഡേറ്റ്

സിനിമ ബണ്ടി' എന്ന ശ്രദ്ധേയമായ തെലുങ്ക് ചിത്രത്തിന് ശേഷം പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന മലയാളം വെബ് സീരീസ് ഫാർമ.നിവിൻ പോളി അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസ് കൂടിയാണ് ചിത്രം. കുറേ കാലമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന നിവിന്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവായി ഫാർമ മാറുമോ എന്ന് കണ്ടറിയാം.തമിഴ് നടൻ ശരത് കുമാർ, രാജ് ബി ഷെട്ടി, ശ്രുതി രാമചന്ദ്രൻ, നരേൻ എന്നിവരും ഈ സീരീസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ (നാളെ ഡിസംബർ 19 ന് റിലീസ് ചെയ്യും.യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഒരു മെഡിക്കൽ ഡ്രാമ/ത്രില്ലർ സീരീസാണിത്. മരുന്ന് കമ്പനികൾ തമ്മിലുള്ള മത്സരവും അവയ്ക്ക് പിന്നിലെ രാഷ്ട്രീയവും സിനിമ ചർച്ച ചെയ്യുന്നു.

അടുത്തത്

മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ഡോമനിക് ആൻഡ് ദി ലേഡി പേഴ്സ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ കഥാപാത്രം: മമ്മൂട്ടി ഇതിൽ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ്

ആയാണ് എത്തുന്നത്. ഗോകുൽ സുരേഷ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.തിയേറ്ററിൽ പരാജയപ്പെട്ട ചിത്രം 2025 ജനുവരി 23 ആയിരുന്നു റിലീസ് ചെയ്തിരുന്നത്.പിന്നീട് വളരെ വൈകിയാണ് ചിത്രം ott യിൽ എത്തുന്നത്.zee5 ആണ് ചിത്രം ott റിലീസ് ചെയ്യുന്നത്.

മമ്മൂട്ടി ചിത്രങ്ങൾ ott യിൽ വിറ്റ് പോകുന്നില്ല എന്നും പറയപ്പെടുന്നുണ്ട്.മമ്മൂട്ടി നായകനായ ബാസൂക്ക് ഇത് വരെ ott റിലീസ് ചെയ്തിട്ടില്ല.

ഇന്ന് ഒട്ടിറ്റിയിൽ ഇറങ്ങിയ മറ്റൊരു ചിത്രമാണ് കർണൻ നെപോളിയൻ ഭാഗത് സിംഗ്.

ശരത് ജി മോഹൻ രചനയും സംവിധാനവും നിർവ്വഹിച്ച്2022-ൽ പുറത്തിറങ്ങിയ ഫാമിലി ക്രൈം ത്രില്ലർ മിസ്റ്ററി ആണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗ് .

ചിത്രത്തിൽ ധീരജ് ഡെന്നി, ആദ്യ പ്രസാദ്, ഇന്ദ്രൻസ് , ജോയ് മാത്യു , എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.ഒരു ഹൈറേഞ്ച് ഗ്രാമത്തിലെ സൗഹൃദക്കൂട്ടായ്മയെയും അവിടെ നടക്കുന്ന അപ്രതീക്ഷിതമായ ഒരു കൊലപാതകത്തെയും കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. ശരത് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പേര് സൂചിപ്പിക്കുന്ന 'കർണൻ നെപ്പോളിയൻ ഭഗത് സിംഗ്' എന്ന വാചകം പ്രതിനിധീകരിക്കുന്നത് ഗ്രാമത്തിലെ ലോക്കൽ പൊലീസും സുഹൃത്തുക്കളും തമ്മിലുള്ള ബന്ധവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ചിത്രം ഡിസംബറിൽ 14 ന് മഴവിൽ മനോരമയിൽ റിലീസ് ചെയ്തിരുന്നു

അടുത്തത് ഒരു മലയാളം സിനിമയാണ് 2023 ൽ പുറത്തിറങ്ങിയ പർപ്പിൾ പോപ്പിൻസ് എന്നാണ് ചിത്രത്തിന്റെ പേര്. തിയേറ്ററിൽ ഒക്കെ വൻ പരാജയമായിരുന്ന ചിത്രം മനോരമ മാക്സിൽ ഇന്ന് റിലീസ് ചെയ്തിട്ടിട്ടുണ്ട്.

നിതാരി ട്രൂത് ലൈസ് മർഡർ എന്ന. ഡോക്യുമെന്ററി സീരീസ് ഇപ്പോൾ ഒറ്റ റിലീസ് ചെയ്തിട്ടുണ്ട്.ഹിന്ദി മലയാളം തമിഴ് ഭാഷകളിൽ ആമസോൺ പ്രൈമിൽ ലഭ്യമാണ്

Related Articles
Next Story