OTT യിലും ഹിറ്റടിച്ച് ആന്ധ്രാ കിംഗ് തലൂക്ക
ചിത്രം ഡിസംബർ 25 ന് നെറ്റ് ഫ്ലിക്സിൽ ഓടിടി റിലീസ് ചെയ്തിരുന്നു.

എനർജിറ്റിക് സ്റ്റാർ രാം പോത്തിനേനിക്ക് ഒരു വലിയ വിജയം ലഭിച്ചിട്ട് കുറച്ചധികം കാലമായി. 'ഇസ്മാർട്ട് ശങ്കറി'ന് ശേഷം വന്ന ചിത്രങ്ങൾ ബോക്സോഫീസിൽ വേണ്ടത്ര വിജയിച്ചില്ല. ഈ സാഹചര്യത്തിൽ 'മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി' ഫെയിം മഹേഷ് ബാബു പി. സംവിധാനം ചെയ്ത 'ആന്ധ്ര കിംഗ് താലൂക്ക' എന്ന ചിത്രത്തിലൂടെ വലിയ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് രാം. മൈത്രി മൂവി മേക്കേഴ്സും ടി-സീരീസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം നവംബർ 27-ന് തിയേറ്റർ റിലീസ് ചെയ്തു.ഇപ്പോൾ ഇതാ ചിത്രം നെറ്റ് ഫ്ലിക്സ് വഴി ഓടി ടി റിലീസ് ചെയ്തിരിക്കുന്നു.മികച്ച അഭിപ്രായം ആണ് ഒറ്റ യിൽ ചിത്രത്തിന് ലഭിക്കുന്നത്.സൂര്യ (ഉപേന്ദ്ര) ഒരു വലിയ സിനിമാ താരമാണ്. അദ്ദേഹത്തിന്റെ നൂറാമത്തെ സിനിമ സാമ്പത്തിക പ്രതിസന്ധി മൂലം പാതിവഴിയിൽ നിലച്ചുപോകുന്നു. തുടർച്ചയായ പരാജയങ്ങൾ കാരണം സൂര്യയെ സഹായിക്കാൻ നിർമ്മാതാക്കൾ ആരും തയ്യാറാകുന്നില്ല. ഈ ഘട്ടത്തിൽ സൂര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി 3 കോടി രൂപ എത്തുന്നു. ഈ തുക അയച്ചത് രാജമഹേന്ദ്രവരത്തുള്ള അദ്ദേഹത്തിന്റെ കടുത്ത ആരാധകനും 'ആന്ധ്ര കിംഗ് ഫാൻസ് അസോസിയേഷൻ' പ്രസിഡന്റുമായ സാഗർ (രാം പോത്തിനേനി) ആണെന്ന് സൂര്യ അറിയുന്നു.തന്റെ ആരാധകനെ നേരിൽ കാണാനായി സൂര്യ രാജമഹേന്ദ്രവരത്ത് എത്തുന്നു. അവിടെ വെച്ച് സാഗറിന്റെ ജീവിതത്തെക്കുറിച്ചും, അയാൾ എങ്ങനെയാണ് സൂര്യയുടെ കടുത്ത ആരാധകനായതെന്നും സൂര്യ മനസ്സിലാക്കുന്നു. ദാരിദ്ര്യത്തിലും അവഗണനകളിലും വളർന്ന സാഗറിന് മുന്നോട്ട് പോകാൻ കരുത്തായത് സൂര്യയുടെ സിനിമകളിലെ സംഭാഷണങ്ങളാണ്. തന്റെ പ്രണയിനിയായ മഹാലക്ഷ്മിക്ക് (ഭാഗ്യശ്രീ ബോർസെ) വേണ്ടി സാഗർ നടത്തുന്ന പോരാട്ടവും, തന്റെ പ്രിയപ്പെട്ട നടന് വേണ്ടി അദ്ദേഹം നടത്തുന്ന ത്യാഗവുമാണ് സിനിമയുടെ ബാക്കി ഭാഗം.വെറുമൊരു മാസ്സ് പടം എന്നതിലുപരി, സ്നേഹത്തിന്റെയും ആരാധനയുടെയും കഥ പറയുന്ന ഒരു ഇമോഷണൽ ഡ്രാമയാണ് 'ആന്ധ്ര കിംഗ് താലൂക്ക'. രാം പോത്തിനേനിയുടെ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണിത്.
