OTT റിലീസിനൊരുങ്ങി നിവിൻ പോളി ചിത്രം ബേബി ഗേൾ
നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി അരുൺ വർമ സംവിധാനം ചെയ്ത ‘ബേബി ഗേൾ’ ഒ.ടി.ടിയിലേക്ക്. ജനുവരി 23ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടും മുമ്പേയാണ് ഒ.ടി.ടി റിലീസിനെത്തുന്നത്

നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി അരുൺ വർമ സംവിധാനം ചെയ്ത ‘ബേബി ഗേൾ’ ഒ.ടി.ടിയിലേക്ക്. ജനുവരി 23ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടും മുമ്പേയാണ് ഒ.ടി.ടി റിലീസിനെത്തുന്നത്. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഫെബ്രുവരി 12 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീം ചെയ്യും.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മൂന്ന് ദിവസം പ്രായമുള്ള നവജാതശിശുവിനെ അപ്രതീക്ഷിതമായി കാണാതാവുന്നതോടെയാണ് കഥയുടെ തുടക്കം. ആ പിഞ്ചുകുഞ്ഞിനെ കണ്ടെത്താനുള്ള നെട്ടോട്ടവും, അന്വേഷണത്തിനിടയിൽ പുറത്തുവരുന്ന ചില സത്യങ്ങളുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിച്ചത്. നിവിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സർവ്വം മായക്ക് ശേഷം പുറത്തുവന്ന ചിത്രമാണ് ബേബി ഗേൾ.മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് ബേബി ഗേൾ
