ott യിൽ അഖണ്ഡ 2 കണ്ട് അമ്പട എന്ന് പറഞ്ഞ് സിനിമ പ്രേമികൾ
ആദ്യ ഭാഗത്തെ പുകഴ്ത്തി സംസാരിച്ചവർ ഇപ്പോൾ അഖണ്ഡയുടെ ട്രോൾ കണ്ട് ചിരിക്കുകയാണ്

നന്ദമുരി ബാലകൃഷ്ണ - ബോയപാട്ടി ശ്രീനു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'അഖണ്ഡ 2: താണ്ഡവം' എന്ന ചിത്രം ഓടിടിയിൽ റിലീസ് ചെയ്തതോടെ ട്രോളുകളുടെ പൂരമാണ് സിനിമ നേരിടുന്നത്.2023 ൽ ഇതേ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അഖണ്ഡ ൨ വലിയ വിജയമായിരുന്നു.ഇതിൽ നിന്ന് ലഭിച്ച മുഴുവൻ ഫണ്ട് ഉപയോഗിച്ച് ആയിരുന്നു ചിത്രം ചെയ്തിരുന്നത്.ഇതിനു മുൻപ് നന്ദമുരി ബാലകൃഷ്ണയും ബോയപാട്ടി ശ്രീനുവും ഒന്നിച്ച സിംഹ, ലെജൻഡ്, അഖണ്ഡ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വലിയ വിജയങ്ങളാണ് ഉണ്ടാക്കിയത് . കോവിഡിന് ശേഷം തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച 'അഖണ്ഡ'യുടെ രണ്ടാം ഭാഗമായി എത്തിയ 'അഖണ്ഡ 2: താണ്ഡവം' സാമ്പത്തിക പ്രതിസന്ധികൾ കാരണം ഒരാഴ്ച വൈകിയാണ് ഇന്ന് പുറത്തിറങ്ങിയത്.
ആദ്യ ഭാഗത്തിന്റെ നേർ രണ്ടാം ഭാഗം എന്നാ രീതിയിൽ ആയിരുന്നു സിനിമ ഇറക്കിയത്.ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ചൈന ആർമിയും അതിനു വേണ്ടി ഇന്ത്യക്കാരെ കൂട്ടു പിടിച്ചു കുംഭ മേളയിൽ വൈറസ് കലർത്തുന്നു.തുടർന്ന് ഇത് തടയാൻ ബാലയ്യ യുടെ കൃഷണ മുരളി എന്ന കഥാ പത്രത്തിന്റെ മകൾ ഒരു വാക്സിൻ കണ്ടെത്തുന്നു.തുടർന്ന് അവളെ കൊല്ലാൻ വില്ലന്മാർ ശ്രമിക്കുകയും അഖണ്ഡ രുദ്ര സീക്കന്ദർ ഘോര അവളെ രക്ഷിക്കാൻ ശ്രമിക്കുന്നതുമാണ് കഥാ.സത്യം പറഞ്ഞാൽ ഒരു കോമഡി ആണ് ചിത്രം. ആദ്യ ഭാഗം സിനിമ ആണെങ്കിൽ രണ്ടാം ഭാഗം സീരിയൽ പോലെ ആണ് എടുത്ത് വെച്ചത് .സനാധന ധർമ്മത്തെ സംരക്ഷിക്കുക ഹിന്ദു മതം വളർത്തുക എന്നത് ഒക്കെയാണ് ചിത്രം പറയുന്നത്. ഇതെല്ലാം രസകരവും സത്യവും ആണെങ്കിലും ആക്ഷൻ രംഗങ്ങൾ പ്രേക്ഷനെ ഞെട്ടിച്ച് കളഞ്ഞു.ശൂലം കൊണ്ട് ഹെലികോപ്റ്ററിന്റെ ഫാൻ എടുത്ത് കറക്കുക.ഒരു വലിയ സൈന്യത്തോട് ഒറ്റക് യുദ്ധം ചെയ്യുക.വെടിയുണ്ട ഏൽക്കാതെ ആയിരം പട്ടാളക്കാരെ കൈകൊണ്ട് അടിച്ചിടുക തുടങ്ങി വലിയ കോമഡി പരിപാടികൾ സിനിമ ചെയ്തു വെച്ചിട്ടുണ്ട്.ചുരുക്കി പറഞ്ഞാൽ ഒരു പൊട്ട പടം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കുള്ളു.
സിനിമയുടെ നെഗറ്റീവ്
1 വിരസമായ അഭിനയവും സംവിധാനവും
2. വൈകാരികമായ ആഴമില്ലായ്മ
3. യുക്തിയില്ലാത്ത ആക്ഷൻ രംഗങ്ങൾ.
4. അരോചകമായ പശ്ചാത്തല സംഗീതം.
5. കഥാപാത്രങ്ങളുടെ തെറ്റായ തിരഞ്ഞെടുപ്പ്.
വിശകലനം
ആദ്യ പകുതി ഒരുവിധം കണ്ടിരിക്കാവുന്നതാണെങ്കിലും രണ്ടാം പകുതിയിൽ സിനിമ പാളം തെറ്റുന്നു. ചൈനീസ് സൈന്യം, വൈറസ് തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് പരിഹാസ്യമായ രീതിയിലാണ്. അഖണ്ഡ എന്ന ബ്രാൻഡിന്റെ പേരിൽ പണം സമ്പാദിക്കാനുള്ള ഒരു ശ്രമം മാത്രമായി ഈ സിനിമ ഒതുങ്ങിപ്പോയി.
സംഭാഷണങ്ങളിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത് പലയിടത്തും തമാശയായിട്ടാണ് അനുഭവപ്പെടുന്നത് (ഉദാഹരണത്തിന്: "I’m not a layout, I blowout"). ഒരു മുതിർന്ന ശാസ്ത്രജ്ഞ ഗ്രാമത്തിൽ പോയി ഐറ്റം ഡാൻസ് കളിക്കുന്നതൊക്കെ സിനിമയിലെ മോശം എഴുത്തിന് ഉദാഹരണമാണ്.
ചുരുക്കത്തിൽ, നിർമ്മാതാക്കളും ബാലകൃഷ്ണയും തങ്ങളുടെ പരമാവധി ശ്രമിച്ചെങ്കിലും ബോയപാട്ടി ശ്രീനുവിന്റെ പാളിയ സംവിധാനം 'അഖണ്ഡ 2' നെ ഒരു പൊട്ട പടമാക്കി മാറ്റി
