Begin typing your search above and press return to search.
ഒടുവിൽ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' ഒ.ടി.ടിയിലേക്ക്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി എത്തിയിരിക്കുകയാണ്. സീ ഫൈവിലൂടെ ഡിസംബര്‍ 19 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും

മമ്മൂട്ടിയെ വെച്ച് ഗൗതം വാസുദേ മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' ഒ.ടി.ടിയിലേക്ക്. 2025 ജനുവരി 23ന് തിയറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്.ഇപ്പോൾ സീ ഫൈവിലൂടെ ഡിസംബര്‍ 19 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. തിയറ്റർ റിലീസിന് കൃത്യം 40 ദിവസത്തിനുള്ളിൽ ഗൗതം വാസുദേവ് മേനോൻ ചിത്രം ഒ.ടി.ടി സ്‌ക്രീനുകളിൽ എത്തേണ്ടിയിരുന്നതാണ്. പക്ഷേ, സംപ്രേക്ഷണാവകാശ തുകയെ കുറിച്ചുള്ള തർക്കത്തെ തുടർന്നാണ് ചിത്രത്തിന്‍റെ ഒ.ടി.ടി. റിലീസ് വൈകിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടി കമ്പനിയും, ആമസോൺ പ്രൈം വിഡിയോയും തമ്മിൽ ചിത്രത്തിന്റെ കരാർ തുകയെക്കുറിച്ച് ധാരണയിൽ എത്തിയിട്ടില്ലെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
Next Story
