കർണാടക നാടക അക്കാദമിയുടെ പുരസ്‌കാരം നിരസിച്ച് പ്രകാശ് രാജ്

ബെംഗളൂരു: കർണാടക നാടക അക്കാദമിയുടെ വാർഷിക അവാർഡ് നിരസിച്ച് നടനും നാടക പ്രവർത്തകനുമായ പ്രകാശ് രാജ്. നാടക ലോകത്ത് തന്നേക്കാൾ അർഹതയുള്ളവർ ഉള്ളതിനാൽ അവാർഡ് സ്വീകരിക്കാൻ മനസ്സാക്ഷി അനുവദിക്കുന്നിലെന്നാണ് പ്രകാശ് രാജ് പറഞ്ഞത്.

താൻ അടുത്തിടെയാണ് നാടകത്തിലേക്ക് മടങ്ങിയെത്തിയത്, പൂർത്തിയാക്കാൻ ധാരാളം ജോലികളുണ്ട്. നാടകലോകത്ത് എന്നെക്കാൾ അർഹതയുള്ളവർ ഉള്ളതിനാൽ, ഈ അവാർഡ് സ്വീകരിക്കാൻ ‌മനസ്സാക്ഷി സമ്മതിക്കുന്നില്ല... ക്ഷമിക്കണം. ആശംസിച്ച എല്ലാവർക്കും നന്ദി', എന്നാണ് പ്രകാശ് രാജ് എക്‌സിൽ കുറിച്ചിരിക്കുന്നത്.

പ്രകാശ് രാജിൻ്റെ തീരുമാനത്തെ അക്കാദമി ചെയർപേഴ്സൺ കെ വി നാഗരാജമൂർത്തി അംഗീകരിച്ചു. കന്നഡ നാടകരംഗത്ത് സംഭാവനകൾ നൽകിയ നാടകപ്രതിഭകൾക്കുള്ള വാർഷിക, ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡുകൾ വ്യാഴാഴ്ചയാണ് അക്കാദമി പ്രഖ്യാപിച്ചത്.

Related Articles
Next Story