ഒരൊറ്റ ചിത്രം കൊണ്ട് ഇന്ത്യൻ സിനിമയിലെ 100 കോടി ക്ലബ്ബിൽ കയറിയ പാകിസ്ഥാൻ നടി

വിജയം അത്ര എളുപ്പമല്ല. ഒരാൾ ഒരുപാട് കഷ്ടപ്പെടണം, അപ്പോൾ മാത്രമേ നമുക്ക് ആഗ്രഹിച്ച ഫലം ലഭിക്കൂ. താരങ്ങളുടെ ഗ്ലാമർ ജീവിതം നാമെല്ലാവരും ഇഷ്ടപ്പെടുന്നതും ആ ജീവിതം ജീവിക്കാൻ ആഗ്രഹിക്കുന്നതുമാണ്. പക്ഷേ, അവർ കടന്നുപോകുന്ന ദുഷ്‌കരമായ ദിവസങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. അത്തരത്തിലുള്ള ഒരു താരമുണ്ട്. താൻ ഇന്നത്തെ നിലയിൽ എത്താൻ ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടിവന്ന ഒരു താരം. ബോളിവുഡ് ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഈ നടി എന്നാൽ ഇന്ത്യക്കാരി അല്ല., മറിച്ചു പാകിസ്ഥാൻ നടിയാണ്. എന്നാൽ താരത്തിന്റെ രൂപവും പ്രകടനവും കൊണ്ട് ഇന്ത്യയിലെ ആരാധകരെ വളരെ വേഗം തന്നെ നേടി എടുത്ത നടി കൂടെയാണ് ഇവർ.

പറഞ്ഞുവരുന്നത് മഹിറ ഖാനെക്കുറിച്ചാണ്. ഷാരൂഖ് ഖാനൊപ്പം റയീസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മഹിറ ഖാൻ ഇന്ത്യൻ സിനിമയിൽ എത്തുന്നത് . റായിസിലെ അഭിനയത്തിന് അവർ പ്രശംസിക്കപ്പെട്ടു, കൂടാതെ ഇന്ത്യയിലും ധാരാളം ആരാധകരുണ്ട് മാഹിറയ്ക്ക് .

എന്നാൽ റയീസിന് ശേഷം ബോളിവുഡിൽ താരത്തെ കാണാൻ പലരും ആഗ്രഹിച്ചെങ്കിലും നടന്നില്ല.

കാലിഫോർണിയയിൽ പഠിക്കുമ്പോൾ അവർ ഒരു റെസ്റ്റോറൻ്റിൽ ജോലി ചെയ്തിരുന്നു. പഠന ചെലവ് കണ്ടെത്താനുള്ള ജോലിയായി ഒരു കാഷ്യറായും, തറ തൂത്തു വൃത്തിയാക്കുകയും ചെയ്തു. എന്നാൽ എപ്പോൾ സമ്പന്നരിൽ ഒരാളായി മഹിറ ഖാൻ മാറിയിരിക്കുകയാണ്. ഒരു അഭിനേത്രി എന്നതിലുപരി, മഹിറ ഖാൻ എന്ന പേരിൽ ഒരു വസ്ത്ര ബ്രാൻഡും അവർ നടത്തുന്നു. ആഡംബര ബംഗ്ലാവുകളും വിലകൂടിയ കാറുകളും എപ്പോൾ താരത്തിനുണ്ട് . 170 കോടി രൂപയാണ് മഹിറയുടെ ആസ്തിയെന്ന് ആണ് റിപ്പോർട്ട്.

യു എസിൽ പഠിക്കുന്ന സമയത്ത് 2005-ൽ വ്യവസായിയായ അലി അസ്‌കാരിയെ മഹിറ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഇരുവരും അടുത്ത വർഷം പാകിസ്ഥാനിലേക്ക് മടങ്ങി, 2007-ൽ വിവാഹം കഴിച്ചു. ദമ്പതികൾക്ക് 2010-ൽ അസ്‌ലാൻ എന്നൊരു മകനുമുണ്ടായി. എന്നാൽ മഹിറ ഖാനും അസ്‌കാരിയും 2016-ൽ വിവാഹമോചനം നേടുകയും, അവരുടെ മകൻ്റെ സംരക്ഷണം ഇരുവരും സംയുക്തമായി ഏറ്റെടുക്കുകയും ചെയ്തു. ഇതിനിടെയാണ് ഹിന്ദി ചിത്രമായ ഷാരുഖ് ഖാൻ നായകനായ റായിസിലേയ്ക്ക് അവസരം ലഭിക്കുന്നതും, നായികയാകുന്നതും. എന്നാൽ റയീസ് റിലീസിന് മുന്നോടിയായി ഇന്ത്യാ വിരുദ്ധ അഭിപ്രായം ഉയർന്നതിനെത്തുടർന്ന് തെറ്റായ വാർത്തകൾക്ക് താരം ഇരയായി.

2016-ലെ ഉറി ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പാകിസ്ഥാൻ അഭിനേതാക്കളെ അവതരിപ്പിക്കുന്ന സിനിമകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. മഹിറ ഖാൻ പാക്കിസ്ഥാനി ആയതിനാൽ റയീസ് അവരുടെ പട്ടികയിൽ ഉണ്ടായിരുന്നു. നിരോധനം നീക്കാൻ നിർമ്മാതാക്കൾ ഒരിക്കലും പാകിസ്ഥാൻ കലാകാരന്മാരെ അവതരിപ്പിക്കരുതെന്നും ഇന്ത്യൻ ആർമി ക്ഷേമനിധിയിലേക്ക് കോടികൾ പ്രതിഫലമായി നൽകണമെന്നും എംഎൻഎസ് ഒരു വ്യവസ്ഥ മുന്നോട്ടുവച്ചു, എന്നാൽ ഇന്ത്യൻ സൈന്യം അത് സ്വീകരിക്കാൻ വിസമ്മതിച്ചു.പിന്നീട്, എംഎൻഎസ് ആവശ്യപ്പെട്ട പ്രകാരം റയീസിൻ്റെ വ്യവസ്ഥകളില്ലാതെ നിരോധനം നീക്കി.ചിത്രത്തിലെ നായികയായി ആദ്യം തിരഞ്ഞെടുത്തത് അങ്കിത ഷോരെ എന്ന ഇന്ത്യൻ മോഡലിനെ ആയിരുന്നു. എന്നാൽ മഹിറ ഖാനാണ് ആ വേഷം ലഭിച്ചത്.

സിനിമയുടെ റിലീസ് സമയത്ത് ശിവസേനയിൽ നിന്ന് മാഹിറ ഖാൻ ആവർത്തിച്ച് ഭീഷണികൾ നേരിട്ടുരുന്നു വിവാദങ്ങൾക്കിടയിലും, ചിത്രം 2017 ജനുവരിയിൽ പുറത്തിറങ്ങി, വലിയ വിജയമായി മാറി. ഇത് മാഹിറ ഖാനെ ബോളിവുഡിൻ്റെ 100 കോടി ക്ലബ്ബിൽ ചേരുന്ന ആദ്യത്തെ പാകിസ്ഥാൻ നടിയാക്കി മാറ്റി. എന്നാൽ താരത്തിന് പിന്നീട് ഹിന്ദി സിനിമകൾ ലഭിച്ചില്ല എന്നത് വിഷമകരമായ കാര്യം തന്നെയാണ്. തുടർന്ന് പാകിസ്ഥാൻ ചിത്രങ്ങളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും പ്രവർത്തിക്കുന്ന താരമിപ്പോൾ പാക്കിസ്ഥാനിലെ ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതുമായ നടിമാരിൽ ഒരാളാണ്. മാത്രമല്ല ഏഴ് ലക്സ് സ്റ്റൈൽ അവാർഡുകളും ഏഴ് ഹം അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട് മാഹിരാ ഇതിനോടകം നേടി .2023ൽ മഹിറ ഖാൻ തൻ്റെ ഉറ്റസുഹൃത്ത് സലിം കരീമുമായി രണ്ടാം വിവാഹം കഴിച്ചു.

Related Articles
Next Story