'ടൈഗര്‍ വേഴ്‍സസ് പത്താൻ'; വൈറലായി താരങ്ങളുടെ ഫോട്ടോ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഷാരൂഖ് നായകനായി വൻ ഹിറ്റായ ചിത്രമാണ് പത്താൻ. സല്‍മാന്റേതായി വൻ വിജമായ ഒരു ചിത്രമാണ് ടൈഗര്‍. ബോളിവുഡിന്റെ സല്‍മാനും ഷാരൂഖും ഒന്നിച്ചുള്ള ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ടൈഗര്‍ വേഴ്‍സസ് പത്താനെന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ വ്യാപകമായി പ്രചരിക്കുന്നത്. ടൈഗര്‍ വേഴ്‍സസ് പത്താൻ എന്ന സിനിമ ചര്‍ച്ചകളിലുള്ളതുമാണ്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നടൻമാരുടേതായി നിലവില്‍ പ്രചരിക്കുന്നത് എഐ ഫോട്ടോ ആണ്. ഇത് സംഭവിച്ചാല്‍ വൻ ഹിറ്റ് ചിത്രമാകും എന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. ഷാരൂഖിന്റെ പത്താൻ എന്ന സിനിമയുടെ സംവിധാനം സിദ്ധാര്‍ഥ് ആനന്ദായിരുന്നു. എന്തായാലും ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ടൈഗര്‍ വേഴ്‍സസ്‍ പത്താൻ എന്നത്.

ഷാരൂഖ് ഖാൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Related Articles
Next Story