പൊന്നിയിൻ സെൽവൻ പ്രേക്ഷകർ സ്വീകരിക്കാൻ സാധ്യതയില്ലെന്ന് കരുതി, പ്രവചനം തെറ്റി: സുഹാസിനി

മണിരത്‌നം സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ചിത്രം പ്രേക്ഷകർ സ്വീകരിക്കാൻ സാധ്യതയില്ലെന്നാണ് ആദ്യം കരുതിയതെന്ന് സുഹാസിനി വെളിപ്പെടുത്തി.

എല്ലാ സിനിമയും മണിയുടെ കുട്ടികൾ തന്നെയാണ്. അതിപ്പോൾ അധികം വിജയികാത്ത, അഭിനന്ദിക്കപ്പെടാത്ത സിനിമയാണെങ്കിലും എനിക്ക് പ്രിയപ്പെട്ടതാണ്. എന്നാലും വ്യക്തിപരമായി എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നായകൻ സിനിമയാണ്. കാരണം അതിൽ മണിയുടെയും എന്റെ അമ്മാവൻ കമൽഹാസസന്റെയും പരിശ്രമവും പ്രാവീണ്യവുമുണ്ട്. അതുകൊണ്ട് വൈകാരികമായി കൂടുതൽ ഇഷ്ടം ആ സിനിമയോടാണ്.

പൊന്നിയിൻ സെൽവനാണ് പ്രിയപ്പെട്ട മറ്റൊരു സിനിമ. കാരണം പൊന്നിയിൻ സെൽവൻ ബുദ്ധിമുട്ടുകൾ നിറഞ്ഞ പ്രൊജക്ടായിരിക്കുമെന്നും പ്രേക്ഷകർ അത് കാണുമ്പോൾ തന്നെ സ്വീകരിക്കാൻ സാധ്യതയില്ലെന്നും കരുതി. പക്ഷേ മണി മുന്നോട്ട് പോയി. മുപ്പത് വർഷം പൊന്നിയിൻ സെൽവൻ യാഥാർത്ഥ്യമാകുന്നതിന് മണി പരിശ്രമിച്ചു. അത് അദ്ദേഹത്തിന്റെ പാഷൻ ആയിരുന്നു. ഒരു ചരിത്ര സിനിമ പ്രേക്ഷകർ സ്വീകരിക്കില്ല എന്ന എന്റെ പ്രവചനം തെറ്റി. തഗ് ലൈഫ് പുറത്തിറങ്ങുമ്പോഴും അത് എനിക്ക് പ്രിയപ്പെട്ടത് ആകുമെന്ന് ഉറപ്പുണ്ട്.

Related Articles
Next Story