'ആ കാര്യത്തിൽ പ്രഭാസ് ഭയങ്കര അപകടകാരിയാണ്' - പ്രഭാസിന്റെ ഒപ്പം അഭിനയിക്കുന്നതിന്റെ മോശം അവസ്ഥ വെളുപ്പെടിത്തി പൃഥ്വിരാജ് സുകുമാരൻ.

ബാഹുബലി എന്ന ചിത്രത്തോടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്. പ്രഭാസ് ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ഭരിക്കുന്നത് അദ്ദേഹത്തിൻ്റെ ബ്ലോക്ക്ബസ്റ്റർ സിനിമകൾ കൊണ്ട് മാത്രമല്ല, അദ്ദേഹത്തിൻ്റെ ആരാധനാപരമായ കൊണ്ട് കൂടെയാണ്. അദ്ദേഹത്തോടൊപ്പം സ്‌ക്രീൻ പങ്കിട്ട പല താരങ്ങളും സിനിമാ സെറ്റിൽ നിന്ന് പ്രഭാസിനെക്കുറിച്ചുള്ള രസകരമായ സംഭവങ്ങൾ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ പ്രഭാസിന്റെ ഒപ്പം അഭിനയിക്കുന്നതിന്റെ മോശം അവസ്ഥ വെളുപ്പെടിത്തിയിരിക്കുകയാണ് സലാറിലെ സഹനടനായ പൃഥ്വിരാജ് സുകുമാരൻ.

“നിങ്ങൾ വളരെ ശ്രദ്ധിക്കണം. എനിക്ക് ഇത് ഇഷ്ടമാണ്, അത് എനിക്കിഷ്ടമാണ് എന്ന് പറയരുത്. ഷൂട്ടിങ്ങുകൾ കാരണം ഞാൻ വീട്ടിൽ പോയി എൻ്റെ കാറുകൾ ഓടിച്ചിട്ട് വളരെക്കാലമായിരുന്നു. അത് ഞാൻ പറഞ്ഞ അടുത്ത ദിവസം തന്നെ അദ്ദേഹം ഞാൻ എൻ്റെ ലംബോർഗിനി ഇവിടെ ഇട്ടേക്കാം, നിങ്ങൾ ഇത് കുറച്ച് ദിവസത്തേക്ക് കൊണ്ടുപോയ്ക്കോ എന്ന പറഞ്ഞു. അതുകൊണ്ടാണ് ഞാൻ പറയുന്നത് പ്രഭാസ് ഭയങ്കര അപകടകാരിയാണ്." പ്രത്വിരാജ് പറയുന്നു.

മാത്രമല്ല, സലാറിൻ്റെ ഷൂട്ടിങ്ങിനിടെ ഭാര്യ സുപ്രിയയും മകൾ അലംകൃതയും ഉൾപ്പെടെയുള്ള കുടുംബം തന്നെ കാണാൻ വന്നപ്പോൾ പ്രഭാസ് പൃഥ്വിരാജ് സുകുമാരൻ്റെ മകളോട് അവളുടെ ഇഷ്ടഭക്ഷണത്തെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി നടൻ സെറ്റിൽ ധാരാളം ഭക്ഷണം ക്രമീകരിച്ചു, ഭക്ഷണം സൂക്ഷിക്കാൻ ഒരു അധിക മുറി എടുക്കേണ്ടി വന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. “പ്രഭാസ് സാറിനൊപ്പം ഡയറ്റ് ചെയ്യുന്നത് അസാധ്യമാണ്, പ്രഭാസ് അതികം ഭക്ഷണം കഴിക്കില്ല, ഒരു ചെറിയ പാത്രത്തിൽ ആണ് അദ്ദേഹം കഴിക്കുന്നത്. എന്നാൽ നിങ്ങൾക്ക് ഭക്ഷണം നൽകിക്കൊണ്ടേയിരിക്കും,” പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

Related Articles
Next Story