"ധുരന്ദറില്‍ നിന്നും ഒരുപാട് ദൂരെയാണ് ഞാന്‍. നിങ്ങളോ?'ധുരന്ധര്‍ ദ റിവഞ്ചിനെതിരെ നടന്‍ പ്രകാശ് രാജ്.
ആദിത്യ ദര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ ദ റിവഞ്ചിനെതിരെ നടന്‍ പ്രകാശ് രാജ്.

ആദിത്യ ദര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ ദ റിവഞ്ചിനെതിരെ നടന്‍ പ്രകാശ് രാജ്. രണ്ട് പോസ്റ്റുകളിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ആദ്യത്തെ പോസ്റ്റ് 1961ല്‍ പുറത്തിറങ്ങയ ഹം ദോനോം എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ അഭി ന ജാവോ ഝോഡ് കെ എന്ന പാട്ട് റെഡിയോയിലൂടെ കേള്‍ക്കുന്നതിന്റെ വിഡിയോയാണ് പ്രകാശ് രാജ് പങ്കുവച്ച ത്.
ധുരന്ദറില്‍ നിന്നും ഒരുപാട് ദൂരെയാണ് ഞാന്‍. നിങ്ങളോ?' എന്ന കുറിപ്പോടെയായിരുന്നു ആദ്യത്തെ പോസ്റ്റ്. രണ്ടാമത്തെ ട്വീറ്റ് ധുരന്ധര്‍ സിനിമ കാണുകയേയും ചിത്രത്തെ പുകഴ്ത്തുകയും ചെയ്ത തെലുങ്ക് താരങ്ങളെക്കുറിച്ചുള്ളതായിരുന്നു.''അല്ലു അര്‍ജുനും വിജയ് ദേവരകൊണ്ടയും ജൂനിയര്‍ എന്‍ടിആറും മഹേഷ് ബാബുവും ധുരന്ധര്‍ 2വിനെ പ്രശംസിച്ചു. ഏതെങ്കിലും ബോളിവുഡ് താരം ട്വീറ്റ് ചെയ്തോ?' എന്നായിരുന്നു പോസ്റ്റ്. ''കടപ്പാടിന്റെ ലക്ഷണങ്ങള്‍ തെക്കോട്ടും വ്യാപിക്കുന്നു'' എന്നായിരുന്നു ട്വീറ്റ് പങ്കുവച്ചു കൊണ്ട് പ്രകാശ് രാജ് കുറിച്ചത്.ടെക്നിക്കലി ഒരുപാട് മികച്ചതും ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്നതുമായ സിനിമയെന്നാണ് അല്ലു അര്‍ജുന്‍ ധുരന്ധര്‍ ടുവിനെ വിശേഷിപ്പിച്ചത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും മഹേഷ് ബാബുവും വിജയ് ദേവരെകാണ്ടയും ചിത്രത്തെ പ്രശംസിച്ചിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസ് നിറയ്ക്കുകയാണ് ധുരന്ധര്‍ 2
