സിനിമയും, യാത്രയും അല്ല, പുതിയ വഴി തിരഞ്ഞെടുത്ത് പ്രണവ് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് പ്രണവ് മോഹൻലാൽ. ബാല താരമായി വെള്ളിത്തിരയിൽ എത്തിയ വ്യക്തിയാണ് പ്രണവ്. ഇന്ന് പല സിനിമകളിലും നായക കഥാപാത്രത്തെ അവതരിപ്പിക്കുകയും, ഇനി മലയാള സിനിമയിൽ താൻ കൂടെ ഉണ്ടാവും എന്ന് ഉറപ്പിക്കുകയും ചെയ്തു കഴിഞ്ഞു. എന്നാൽ പ്രണവിനെ സംബന്ധിച്ച് സിനിമയെക്കാൾ ഏറെ യാത്രയെ പ്രണയിക്കുന്ന ആളാണ്. ഇനി അഭിനയത്തിനും യാത്രകൾക്കും പുറമെ സാഹിത്യത്തിലേക്കും കടന്നു വന്നിരിക്കുകയാണ് പ്രണവ്.


താൻ ഒരു കവിത എഴുതുകയാണ് എന്നാണ് പ്രണവ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പ്രണവ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയും ചെയ്തിരുന്നു. പ്രണവിന്റെ കവിതാ സമാഹാരം ഉടൻ പുറത്തിറങ്ങും. ‘ലൈക്ക് ഡെസേർട്ട് ഡ്യൂൺസ്’ എന്നാണ് കവിതാ സമാഹാരത്തിന്റെ പേര്. ഇതിന്റെ പുറംചട്ടയുടെ ഫോട്ടോയും പ്രണവ് പങ്കുവച്ചിട്ടുണ്ട്. സഹോദരി വിസ്മയയുടെ വഴിയെ ആണ് പ്രണവും ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്.

നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ചേട്ടന് എല്ലാവിധ സപ്പോർട്ടും നൽകി കൊണ്ടുള്ള ഇമോജികളാണ് വിസ്മയ കമന്റ് ബോക്സിൽ കൊടുത്തിരിക്കുന്നത്. അതേസമയം, ഇതിനായിരുന്നോ മലയും കുന്നും കാടും കയറി ഇറങ്ങിയതെന്നും എന്തായാലും പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകൾ എന്നും പ്രണവ് ആരാധകർ കുറിക്കുന്നുണ്ട്. യാത്രകളിൽ നിന്നും അനുഭവം ഉൾക്കൊണ്ട് തന്റെ പുതിയ കവിത വരുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്.

Athul
Athul  

Related Articles

Next Story