നിവിൻ പോളി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രതിച്ഛായ

ഈ സിനിമയിൽ ഒരു ഫൈറ്റ് പോലുമില്ല. ഒരു ഫൈറ്റ് പോലുമില്ലാത്ത സിനിമ ഞാൻ ആദ്യമായിട്ടാണ് സംവിധാനം ചെയ്യുന്നത്. -ബി ഉണ്ണികൃഷ്ണൻ

നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. സിനിമയുടെ ടൈറ്റിലും ട്രെയ്‌ലറും മോഹൻലാൽ പുറത്തിറക്കിയിരുന്നു. ഒരു പൊളിറ്റിക്കൽ ഡ്രാമ സ്വഭാവത്തിൽ പുറത്തുവരുന്ന സിനിമ ഇന്ന് തിയേറ്ററിലെത്തും. ഒരു ഫൈറ്റ് പോലുമില്ലാത്ത തന്റെ ആദ്യത്തെ ചിത്രമാണ് പ്രതിച്ഛായ എന്നും ചിത്രമൊരു ഇമോഷണൽ ഡ്രാമയാണ് എന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.ഇതൊരു വലിയ പടമാണോ എന്ന് ചോദിച്ചാൽ വലിയ പടം ആണ്. മാസ് എന്റർടൈനർ ആണോ എന്ന് ചോദിച്ചാൽ മാസ് എന്നതിനെ നമ്മൾ എങ്ങനെ നിർവചിക്കും എന്നത് അനുസരിച്ച് ഇരിക്കും. ഈ സിനിമയിൽ ഒരു ഫൈറ്റ് പോലുമില്ല. ഒരു ഫൈറ്റ് പോലുമില്ലാത്ത സിനിമ ഞാൻ ആദ്യമായിട്ടാണ് സംവിധാനം ചെയ്യുന്നത്. ചെറിയ ഒരു ഗൺഫയർ സീക്വൻസ് മാത്രമാണ് ഉള്ളത്. കൂടുതലും ഇതൊരു ഇമോഷണൽ ഡ്രാമയാണ്. രാഷ്ട്രീയമാണ് ഇതിന്റെ പശ്ചാത്തലം. പരിചിതമായ സന്ദർഭങ്ങൾ ഒരുപക്ഷെ കണ്ടേക്കാം', ഉണ്ണികൃഷ്ണന്റെ വാക്കുകൾ.നിവിൻ പോളി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story