അഹങ്കാരം അൽപ്പം കുറയ്ക്കാം; ഓസ്ക്കാറൊന്നും കിട്ടിയില്ലലോ? വിവാദത്തിനു പിന്നാലെ പോസ്റ്റ് മുക്കി നടി.
മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രകോപനമായ രീതിയിൽ ചില താരങ്ങൾ പ്രീതികരിക്കുന്നതിനെ എതിർത്തുകൊണ്ട് നടി ഗൗതമി നായർ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സിനിമയുടെ പ്രൊമോഷൻസിനു വന്നാൽ വളരെ അഹങ്കാരത്തോടെയാണ് ചില താരങ്ങൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകുന്നത്. ഇത്തരത്തിൽ അഹങ്കാരം കാണിക്കാൻ ഇവിടെ ആർക്കും ഓസ്ക്കാറൊന്നും കിട്ടിയിട്ടില്ലലോ എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് . മാധ്യമ പ്രവർത്തകർ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും, ഇവിടെ മാധ്യമങ്ങൾ നിരപരാധികളാണെന്ന് താൻ പറയുന്നില്ല. എന്നാൽ ഇത്തരത്തിൽ പ്രകോപരമായ ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ പരസ്പ്പര ബഹുമാനത്തോടെ മറുപടി കൊടുക്കാൻ സാധിക്കണമെന്നും പോസ്റ്റിൽ പറയുന്നു. ബിഗ്രൗൻഡഡ് എന്ന ഹാഷ്ടാഗും പോസ്റ്റിൽ ഒപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധി കമെൻ്റുകളാണ് അനുക്കൂലിച്ചും പ്രതികൂലിച്ചും എത്തിയത് . ഇതോടുകൂടി താരം ഈ പോസ്റ്റ് പിൻവലിച്ചെങ്കിലും പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ട്രോള് പേജുകൾ ഏറ്റെടുത്തിരിക്കുകയാണ്.
നടി നിഖില വിമലിനെയാണ് താരം പരോക്ഷമായി ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. നിഖിലയുടെ അഭിമുഖങ്ങളും മാധ്യമങ്ങൾക്കു കൊടുക്കുന്ന മറുപടിയും നേരത്തെ മുതലേ ചർച്ചയായിരുന്നു. ആരെയും കൂസാതെ നിഖില തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതും മറുപടികളും തഗ്ഗായി ആണ് ആളുകൾ കണ്ടിരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നിഖിലയുടെ ഏറ്റവും പുതിയ ചിത്രം 'കഥ ഇന്നുവരെ'യുടെ പ്രൊമോഷന്റെ ഭാഗമായി നിഖിലയുടെ അഭിമുഖങ്ങളിൽ ഇത്തരത്തിലുള്ള ചോദ്യങ്ങളും മറുപടികളും ഉണ്ടായിരുന്നു. അതിനെ കുറിച്ചാണ് ഗൗതമി നായർ പോസ്റ്റ് ഇട്ടതെന്നാണ് ആരാധകർ പറയുന്നത്.
മാധ്യമങ്ങളാണ് നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതെന്നും, നിഖിലയുടെ മറുപടി കൃത്യമാണെന്നും. ഗൗതമി ആദ്യം അഭിനയിക്കാൻ പഠിച്ചതിന് ശേഷം നല്ലൊരു നടിയാണെന്ന് തെളിയിക്കൂ. എന്നിട്ടാവാം മറ്റുള്ളവരെ നന്നാക്കൽ. നിഖില സംസാരിക്കുന്നത് പോലെ സംസാരിക്കാൻ കഴിയാത്തതിന് അഹങ്കാരം എന്നൊക്കെ പറഞ്ഞ് അപമാനിക്കുന്നത് എന്തിനാണ്. ആണുങ്ങൾ പറഞ്ഞാൽ തന്റേടവും പെണ്ണുങ്ങൾ പറഞ്ഞാൽ എങ്ങനെ അഹങ്കാരി ആകും എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ ഗൗതമിയുടെ പോസ്റ്റിന് താഴെ ആളുകൾ കമെന്റ് ചെയുന്നത്.