'കഥാപാത്രത്തിന്റെ കുട്ടിത്തത്തിന് വേണ്ടി ഇൻസ്റ്റാഗ്രാം ഒരു വർഷത്തേക്ക് ഡിആക്റ്റിവേറ്റ് ചെയ്യാൻ പറഞ്ഞു' പ്രിൻസ് ആൻഡ് ദി ഫാമിലി'നായിക റാനിയ റാണ പറയുന്നു

ഏറെ നാളത്തെ ഇടവേളക്ക് ശേഷം തിയേറ്ററിൽ വൻ വിജയമായ ദിലീപ് ചിത്രമാണ് പ്രിൻസ് ആൻഡ് ദി ഫാമിലി'. ചിത്രത്തിൻറെ വിജയത്തിന് പിന്നിൽ വലിയ പങ്കുവഹിച്ചത് ചിത്രത്തിൽ നായികയായി അഭിനയിച്ച റാനിയ റാണയാണ്. ചിത്രത്തിൽ ഏറെ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ചിഞ്ചു റാണി എന്ന വ്‌ളോഗറുടെ വേഷം ആണ് താരം ചെയ്തത്. കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിക്കുന്ന താരത്തിന്റെ ജീവിത സ്വപ്നം ആയിരുന്നു ഒരു ചിത്രത്തിൽ നായികയാകുക എന്നത്. മുൻപ് അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ട രണ്ട് സിനിമകളും പാതിവഴിയിൽ മുടങ്ങിയിരുന്നു. ഇപ്പോഴിതാ ദിലീപിനൊപ്പമുള്ള തന്റെ ചിത്രം വിജയിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ്

റാനിയ റാണ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമാ വിശേഷങ്ങൾ പങ്കു വക്കുന്നത്. ചിത്രത്തിലെ കഥആപാത്രത്തിനുവേണ്ടി കുട്ടിക്കാലത്തേക്ക് മടങ്ങിപോകണമെന്നും അതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാം ഡിആക്ടിവേറ്റ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും താരം പറയുന്നു.

'എന്റെ കഥാപാത്രത്തിന് കുട്ടിത്തം വേണം. അതുകൊണ്ട് അവർ എന്നോട് ഇൻസ്റ്റാഗ്രാം ഒരു വർഷത്തേക്ക് ഡിആക്റ്റിവേറ്റ് ചെയ്യാൻ പറഞ്ഞു. അതിനു ശേഷം എന്റെ പഴയ സ്കൂൾ കൂട്ടുകാരെയും പണ്ട് പരിചയം ഉള്ളവരെയും ഒക്കെ കാണുകയും സംസാരിക്കുകയും പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയും ചെയ്യാൻ പറഞ്ഞു. അങ്ങനെ ഞാൻ എന്റെ പഴയ കൂട്ടുകാരെയൊക്കെ വിസിറ്റ് ചെയ്യാൻ തുടങ്ങി. അവരോടൊന്നും ഞാൻ സിനിമയിൽ അഭിനയിക്കുന്ന കാര്യം പറഞ്ഞതേയില്ല. ഇപ്പോൾ സിനിമ ഇറങ്ങിയപ്പോഴാണ് അവരൊക്കെ ഈ വിവരം അറിയുന്നത്. അവർ പറഞ്ഞു ഇതിനാണല്ലേ നീ ഞങ്ങളെയൊക്കെ വന്ന് കണ്ട് സംസാരിച്ചത്. എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരെലാം എന്റെ സിനിമ കണ്ടിട്ട് കരയുകയാണ് ചെയ്തത്. ഇത്രയും വർഷം സിനിമയ്ക്ക് പിന്നാലെ തന്നെ നടക്കുകയായിരുന്നു എന്ന് അവർക്ക് നന്നായി അറിയാം. എൻ്റെ കഷ്‌ടപ്പാട് ഒരുപാട് കണ്ടിട്ടുള്ളവരാണ് എന്റെ കുടുംബത്തിലുള്ളവരും ഏറ്റവും അടുത്ത കൂട്ടുകാരും. അവർക്കൊക്കെ വലിയ സന്തോഷമായി...റാനിയ റാണ പറയുന്നു.

Related Articles
Next Story