പൃഥ്വിരാജിന്റെ ആ കഥാപാത്രം ചെയ്യുന്നത് ഒട്ടും ശെരിയല്ല; സംവിധായകനോട് അത് തുറന്ന് പറഞ്ഞിരുന്നു: നിഖില വിമൽ
വിപിൻ ദാസിന്റെ സംവിധാനത്തിൽ ഈ വർഷത്തെ വൻവിജയമായ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലെ ചില സീനുകളോടുള്ള വിയോജിപ്പ് തുറന്ന് പറഞ്ഞു നടി നിഖില വിമൽ. ഒരു ഓൺലൈൻ മീഡിയയ്ക്ക് കൊടുത്ത ഇന്റർവ്യൂവിൽ ആണ് നിഖിലയുടെ തുറന്ന് പറച്ചിൽ ഉണ്ടായത്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം മീൻചട്ടി എടുത്ത് നിഖിലയുടെ കഥാപാത്രത്തിന് എറിയുന്ന ഒരു കോമഡി സീനുണ്ട്. മീൻ ചട്ടി തെങ്ങിലേക്ക് തട്ടി വീഴുന്നതാണ് കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ ആ സീനിൽ നിഖിലയുടെ കഥാപാത്രത്തിന്റെ തലയിലേക്ക് മീൻചട്ടി എടുത്ത് എറിയുന്നതാണ് ഉണ്ടായിരുന്നത്.താൻ അതിനെപ്പറ്റി സംവിധായകനോട് സംസാരിച്ചെന്നും , അങ്ങനെയാണ് തെങ്ങിലേക്ക് മീൻചട്ടി വീഴുന്നതെന്നുമാണ് നിഖില പറയുന്നത്.
അത്തരമൊരു സീൻ ചെയ്യുമ്പോൾ പ്രാക്ടിക്കലായും പൊളിറ്റിക്കലിയും നമ്മൾ ആലോചിക്കണം. ചിത്രത്തിൽ പൃഥ്വിരാജ് ബേസിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പൊളിറ്റിക്കലി നോക്കിയാൽ ശെരിയല്ല. അവരുടെ കഥാപാത്രങ്ങൾ ചിത്രത്തിൽ ഏതൊക്കയാണ് കാട്ടിക്കൂട്ടുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ അവരുടെ രണ്ടു പേരുടെയും കഥാപാത്രങ്ങൾ പൊളിറ്റിക്കലി ശെരിയായായിട്ടുള്ള ആളുകളല്ല. ഒരുപരിധിയിൽ കൂടുതൽ അത്തരം കോമഡി കാണിക്കാൻ കഴിയില്ല . അത്തരമൊരു സ്പേസിൽ അത് കാണിക്കുന്നത് ശരിയല്ല.അതുകൊണ്ടാണ് സംവിധായകനോട് സംസാരിച്ചു മീൻചട്ടി തെങ്ങിലേക്ക് വീഴുന്നത്.
യഥാർത്ഥ ജീവിതത്തിൽ തന്റെ തലയിലേക്ക് മീൻ ചട്ടി എറിഞ്ഞാൽ താനും തിരിച്ചു എറിയുമെന്ന്നി ഖില വിമൽ അഭിമുഖത്തിൽ പറയുന്നു. മെയ് മാസം 10-നായിരുന്നു പ്രത്വിരാജ്,നിഖില വിമൽ,ബേസിൽ ജോസഫ്, അനശ്വര രാജൻ , ജഗദീഷ്, ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കോമഡി ചിത്രം ഗുരുവായൂർ അമ്പലനടയിൽ തിയേറ്ററിൽ എത്തിയത്. ജയ ജയ ജയ ഹേ ആയിരുന്നു ഇതിനുമുമ്പ് ഇറങ്ങിയ വിപിന്ദാസിന്റെ ചിത്രം .