ഫ്ലോറൽ ലെഹങ്കയിൽ ക്ലാസായി പ്രിയ വാര്യർ
കേവലമൊരു കണ്ണിറുക്കൽ കൊണ്ട് ലോകമറിയുന്ന താരമായി മാറിയതാണ് പ്രിയ വാര്യർ. ഒമർ ലുലു ചിത്രമായ അഡാർ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രിയയുടെ കരിയറും ജീവിതവും മാറിമറിഞ്ഞത്. ഗാനരംഗത്തിലെ കണ്ണിറുക്കൽ ലോകം മുഴുവനും ചർച്ചയായി മാറുകയായിരുന്നു. രാജ്യാന്തര തരത്തിൽ തന്നെ പ്രിയ ശ്രദ്ധ നേടുകയായിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ തന്നെ പ്രിയ താരമായി മാറുകയായിരുന്നു. നിരവധി അവസരങ്ങളും പ്രിയയെ തേടിയെത്തിയിരുന്നു. പലതും പ്രിയയ്ക്ക് സ്വീകരിക്കാൻ കഴിയാതെ വരികയായിരുന്നു. കമ്മിറ്റ് ചെയ്ത ആദ്യ സിനിമ റിലീസ് ചെയ്യാതെ അടുത്ത പ്രൊജക്ട് സ്വീകരിക്കാനാവില്ലെന്ന് പ്രിയ അറിയിച്ചപ്പോൾ കാത്തിരിക്കാൻ തയ്യാറാണെന്നറിയിച്ച സംവിധായകരുമുണ്ടായിരുന്നു.
സോഷ്യൽമീഡിയയിലൂടെയായി പ്രിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഫ്ളോറൽ പ്രിന്റുകളുള്ള ലെഹങ്ക ധരിച്ചചിത്രങ്ങളാണ് പ്രിയ വാര്യർ ഷെയർ ചെയ്തിരിക്കുന്നത്. മൾട്ടി പ്രിന്റുകളോട് കൂടിയ ബോർഡറും ഫ്ളോറൽ പ്രിന്റുകളുമാണ് ഇതിൻ്റെ പ്രത്യേകത. വി നെക്കോടു കൂടിയ ബ്ലൗസും ഓർഗൻസ ദുപ്പട്ടയുമാണ് ആ ലെഹങ്ക സെറ്റിൽ ഉൾപ്പെടുന്നത്. ദുപ്പട്ടയിൽ തന്നെ ഹാൻഡ് എംബ്രോയിഡറി ചെയ്ത ബോർഡറും, മിറർ വർക്കുകളും കാണാം. ബൈസെഗാബയുടെ പത്മ കളക്ഷനിൽ നിന്നുള്ള ലെഹങ്ക സെറ്റാണ് പ്രിയ ധരിച്ചിരിക്കുന്നത്. 36800 രൂപയാണ് ഈ ലെഹങ്ക സെറ്റിന്റെ വില.
മേക്കപ്പിൽ കൂടുതലും ശ്രദ്ധിച്ചിരിക്കുന്നത് കണ്ണുകളുടെ ഭംഗി കൂട്ടുന്നതിനാണ്. ബൺ രീതിയിൽ പിറകിൽ കെട്ടിയിരിക്കുന്ന മുടിയിൽ ക്ലാസിക് ലുക്ക് കിട്ടുന്നതിനായി ഒരു റോസാപ്പൂവും വെച്ചിട്ടുണ്ട്.