ഒമ്പതാം വയസിലെ ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര
ഒമ്പതാം വയസിലെ ചിത്രം പങ്കുവച്ച് ബോളിവുഡിലെ താര സുന്ദരി പ്രിയങ്കാ ചോപ്ര. ട്രോളരുതെന്ന അപേക്ഷയുമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം പെട്ടെന്ന് വൈറലായി. ബോയ് ലുക്കിലുള്ള ഒരു ചിത്രമാണ് നടി പങ്കുവച്ചത്. ബോയി കട്ടിലുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പം മിസ് ഇന്ത്യ സമയത്തെ കൗമാരകാല പടവും താരം ചേർത്തിട്ടുണ്ട്.
2000-ലാണ് താരം മിസ് ഇന്ത്യ കിരീടം ചൂടുന്നത്. ആരാധകർക്ക് പ്രചോദനം നൽകുന്ന ഒരു സന്ദേശമടങ്ങുന്ന കുറിപ്പുമുണ്ട്. സ്വന്തം ജീവിതത്തെ സ്നേഹിക്കണമെന്ന സന്ദേശമാണ് അവർ പങ്കുവയ്‌ക്കുന്നത്. ആദ്യ ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണെന്ന് മനസിലാവില്ല.
ഭർത്താവ് നിക്ക് ജെനാസിനും മകൾ മാൽതിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം അധികവും പങ്കുവയ്‌ക്കാറുള്ളത്. ഏറെ നാളായി ബോളിവുഡ് ചിത്രത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരം അധികവും അഭിനയിക്കുന്നത് ഹോളിവുഡ് ചിത്രങ്ങളിലാണ്.