രജനികാന്ത് ചിത്രം കബാലിയുടെ നിർമ്മാതാവ് ഗോവയിൽ മരിച്ച നിലയിൽ

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ കബാലിയുടെ നിർമ്മാതാവ് കെപി ചൗധരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, നിർമ്മാതാവിന് സാമ്പത്തിക സമ്മർദ്ദം ഉണ്ടായിരുന്നു. ഇതാണ് നിർമ്മാതാവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. സുങ്കര കൃഷ്ണ പ്രസാദ് ചൗധരി എന്നറിയപ്പെടുന്ന നിർമ്മാതാവ് നോർത്ത് ഗോവയിലെ വാടക സ്ഥലത്ത് താമസിച്ചുവരികയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോവയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത് . ഇയാൾ 2023 ൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്നു. ഹൈ പ്രൊഫൈൽ മയക്കുമരുന്ന് കേസിൽ തെലുങ്ക്, തമിഴ് സിനിമാ വ്യവസായങ്ങളിൽ നിന്നുള്ള നിരവധി വ്യക്തികൾ ഉൾപ്പെട്ടിരുന്നു. സിനിമാ ബിസിനസിൽ പ്രവേശിച്ചതിനുശേഷവും നിർമ്മാതാവിന് കാര്യമായ സാമ്പത്തിക തിരിച്ചടികൾ നേരിട്ടിരുന്നു. ഇതാണ് മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടാൻ കാരണമായി.
തെലങ്കാനയിലെ ഖമ്മം ജില്ല സ്വദേശിയാണ് കെപി ചൗധരി. തെലുങ്കിൽ നിരവധി സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ രജനികാന്തിൻ്റെ നായകനായ കബാലിയുടെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു.രജനികാന്ത് പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ വിൻസ്റ്റൺ ചാവോ, രാധിക ആപ്‌തെ, സായ് ധന്‌ഷിക, കിഷോർ, ദിനേശ് രവി, കലൈയരസൻ, ജോൺ വിജയ്, റോസ്യം നോർ, നാസർ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.കൂടാതെ, ഗബ്ബർ സിംഗ്, സീതമ്മ വക്കിട്ടോ സിരിമല്ലേ ചേട്ട് തുടങ്ങിയ സിനിമകളും കെപി ചൗധരി വിതരണം ചെയ്തിട്ടുണ്ട്.