'പുഷ്പ 2 'നായിക ശ്രീലീലയുടെ തമിഴ് ചിത്രം 'കിസ് മീ ഇഡിയറ്റ്'. തീയേറ്ററിലേക്ക്

'പുഷ്പ 2 'നായിക ശ്രീലീലയുടെ തമിഴ് ചിത്രം 'കിസ് മീ ഇഡിയറ്റ്'. തീയേറ്ററിലേക്ക്

പുഷ്പ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായിക ശ്രീലീല നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കിസ് മീ ഇഡിയറ്റ്. വ്യത്യസ്തമായൊരു കോളേജ് ലൗസ്റ്റോറി അവതരിപ്പിക്കുന്ന ഈ ചിത്രം, 2001 മുതല്‍ നിര്‍മ്മാണ, വിതരണ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന, നാഗന്‍ പിള്ളയുടെ നാഗന്‍ പിക്ച്ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്. എ.പി.അര്‍ജുന്‍ ചിത്രം സംവിധാനം ചെയ്യുന്നു. പുതിയ തലമുറയിലെ ശ്രദ്ധേയനായ നടന്‍ വീരത് നായകനായി അഭിനയിക്കുന്നു. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച 'കിസ് മീ ഇഡിയറ്റ് 'ആഗസ്റ്റ് ഒന്നിന്, തമിഴ് നാട്ടിലും, കേരളത്തിലുമായി നാഗന്‍ പിക്‌ച്ചേഴ്‌സ് റിലീസ് ചെയ്യും.



കോളേജിലെ സുന്ദരിയായ പെണ്‍കുട്ടി.(ശ്രീലീല ) ക്ലാസ് സമയത്ത് സഹപാഠികളോട് സംസാരിച്ചതിന് അവളെ, കോളേജ് പ്രിന്‍സിപ്പല്‍, ഒരു ദിവസം ക്ലാസ്സിന് പുറത്ത് നിര്‍ത്തി. പെട്ടന്ന് അരിശം തോന്നിയ അവള്‍, പ്രിന്‍സിപ്പാളിന്റെ ബാനറിന് നേരെ കല്ലെറിഞ്ഞു. കല്ല് ബാനറില്‍ തട്ടി, അത് വഴി വന്ന ചെറുപ്പക്കാരന്റെ ( വീരത് ) കാറില്‍ വീണ്, ചില്ല് പൊട്ടി. നഷ്ടപരിഹാരമായി, ചെറുപ്പക്കാരന്‍ നാല് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണമില്ലെങ്കില്‍, ഒരു ചുംബനം തരുക. അല്ലെങ്കില്‍, രണ്ട് മാസം സഹായിയായി പ്രവര്‍ത്തിക്കണമെന്നും ചെറുപ്പക്കാരന്‍ പറഞ്ഞു. സഹായിയായി പ്രവര്‍ത്തിക്കാന്‍ അവള്‍ തീരുമാനിച്ചു. അങ്ങനെ ചെറുപ്പക്കാരനൊപ്പം അവള്‍ യാത്രയായി. ഓഫീസില്‍ വെച്ച് അയാളോട് അവള്‍ പല തവണ സ്‌നേഹം പ്രകടിപ്പിക്കാന്‍ ശ്രമിച്ചു.ചെറുപ്പക്കാരന്‍ അതൊന്നും ശ്രദ്ധിച്ചില്ല.



ഒടുവില്‍ തന്റെ പ്രണയം അറിയിക്കാന്‍ അവള്‍ തീരുമാനിച്ചു.അപ്പോഴാണ് അയാള്‍ പെണ്‍കുട്ടിയെ ഓഫീസില്‍ നിന്ന് തിരിച്ചയച്ചത്. അവള്‍ പോയ ശേഷമാണ്, അവന് മനസ്സിലായത്, അവളില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന്. പിന്നെ, അവളെ സ്വന്തമാക്കാന്‍ അവന്‍ ശ്രമമാരംഭിച്ചു. തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.മനോഹരമായ ഗാന രംഗങ്ങളും, സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.



നാഗന്‍ പിക്‌ചേഴ്‌സിനു വേണ്ടി നാഗന്‍ പിള്ള നിര്‍മ്മിക്കുന്ന 'കിസ് മീ ഇഡിയറ്റ്' എ.പി.അര്‍ജുന്‍ സംവിധാനം ചെയ്യുന്നു. ക്യാമറ - ജയ് ശങ്കര്‍ രാമലിംഗം, ഗാന രചന - മണിമാരന്‍, സംഗീതം - പ്രകാശ് നിക്കി, കോ. ഡയറക്ടേഴ്‌സ് - നാഗന്‍ പിള്ള, എലിസബത്ത്, പി.ആര്‍.ഒ - അയ്മനം സാജന്‍.ശ്രീലീല, വീരത്, റോബോ ശങ്കര്‍, നഞ്ചില്‍ വിജയന്‍, അശ്വതി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. പി.ആര്‍.ഒ അയ്മനം സാജന്‍




Related Articles
Next Story