പിന്നണി ​ഗായകൻ പി.വി വിശ്വനാഥൻ അന്തരിച്ചു

കണ്ണൂർ: പിന്നണി ഗായകൻ പി.വി വിശ്വനാഥൻ (55) അന്തരിച്ചു. ന്യൂമോണിയ യെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. സംസ്കാരം ഇന്ന് രാവിലെ 11 ന് നടക്കും. .

ജയസൂര്യ അഭിനയിച്ച 'വെള്ളം' എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരം​ഗത്തേക്ക് പി. വി വിശ്വനാഥൻ പിന്നണി​ഗാന ​രം​ഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ 'ഒരു കുറി കണ്ടു നാം' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി ആൽബങ്ങൾക്കും സംഗീതം ഒരുക്കിയിട്ടുണ്ട്. ഭക്തി​ഗാനങ്ങളും പാടിയിട്ടുണ്ട്. ​ഗാനമേള വേദികളിലും സജീവമായിരുന്നു. സ്കൂൾ കലോത്സവ സംഗീതവേദികളിലെ വിധികർത്താവായി പ്രവർത്തിച്ചിരുന്നു.

തളിപ്പറമ്പിലെ മിൽട്ടൺസ് കോളജിൽ അധ്യാപകനായിരുന്നുദൂരദർശൻ പരിപാടികളിലും ഗാനങ്ങൾ ആലപിച്ചിരുന്നു. പരേതനായ പി.വി.കണ്ണനാണ് അച്ഛൻ. അമ്മ: എം.വി.കാർത്യായനി. സഹോദരങ്ങൾ: രാജം (കൊൽക്കത്ത), രത്നപാൽ (ജ്യോത്സ്യർ), സുഹജ (തലശ്ശേരി), ധനഞ്ജയൻ (ബിസിനസ്, എറണാകുളം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തിൽ നടക്കും.

Related Articles

Next Story