രാജമൗലി എത്തി ദേവരുടെ എഫ് ഡി.എഫ്.എസ് കാണാൻ.
ജൂനിയർ എൻ.ടി.ആർ നായകനായി കൊരട്ടല ശിവ സംവിധാനം ചെയുന്ന ദേവര പാർട്ട് 1 കാണാൻ സംവിധായകൻ എസ് എസ് രജമൗലി ഹൈദ്രബാദിൽ എത്തി.
ജൂനിയർ എൻടിആറിൻ്റെ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ചിത്രമായ ദേവര ഇന്നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ആവേശഭരിതനായി ആണ് രാജമൗലി ചിത്രത്തിന്റെ ഷോ കാണാൻ ഹൈദരാബാദിലെ ഒരു തിയേറ്ററിൽ എത്തിയത്. അദ്ദേഹത്തിൻ്റെ വരവിൻ്റെ നിരവധി വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.രാജമൗലി കുടുംബത്തോടൊപ്പം തിയേറ്ററിൽ എത്തിയത് .അധികം താമസിയാതെ, ആരാധകർ സിനിമാ ഹാളിൽ സംവിധായകനെ കണ്ടു സന്തോഷത്തോടെ ആർത്തുവിളിച്ചു. പെട്ടന്നുണ്ടായ ആർപ്പുവിളികേട്ട് ആർആർആർ സംവിധായകൻ അവരെ കൈവീശി കാണികുന്നതും വിഡിയോയിൽ കാണാം . ആറ് വർഷത്തിന് ശേഷം ഇറങ്ങുന്ന താരത്തിൻ്റെ ആദ്യ സോളോ റിലീസാണ് ദേവര. 2018-ൽ റിലീസായ അരവിന്ദ സമേധ വീര രാഘവയായിരുന്നു ഇതിനു മുൻപ് ഇറങ്ങിയ ജൂനിയർ എൻ.ടിയാറിന്റെ സോളോ ചിത്രം. ബോളിവുഡ് സൂപ്പർ താരങ്ങളായ സെയ്ഫ് അലിഖാന്റേയും ജാൻവി കപൂറിന്റെയും ആദ്യ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് ദേവര. പ്രകാശ് രാജ് ,രമ്യാ കൃഷ്ണൻ, ശ്രുതി മറാത്തെ, കലൈയരസൻ കൂടാതെ മലയാള നടന്മാരായ ഷൈൻ ടോം ചാക്കോയും നരേനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അനിരുന്ദ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ദേവരയിലെ ഇതിനകം ഇറങ്ങിയ പാട്ടുകൾ എല്ലാം വലിയ ഹിറ്റായിരുന്നു.
60 കോടി പ്രീ-സെയിലിൽ ചിത്രം ഇതിനകം ഇന്ത്യയിൽ നേടിയിരുന്നു.