സർപ്രൈസ് വിസിറ്റ് ; പുഷ്പ ടു ലൊക്കേഷനിൽ എത്തി രാജമൗലി

അല്ലു അർജുൻ–സുകുമാർ ടീമിന്റെ ‘പുഷ്പ 2: ദി റൂൾ’ന്റെ ലൊക്കേഷൻ സന്ദർശിച്ച് തെലുങ്കിലെ സ്റ്റാര്‍ ഡയറക്ടര്‍ എസ്‌.എസ്. രാജമൗലി. രാജമൗലിക്കൊപ്പം സംവിധായകന്‍ സുകുമാറും ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക്കും നില്‍ക്കുന്ന ചിത്രം നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ട്വീറ്റ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

‘സംവിധായകരുടെ ബാഹുബലി’ തന്റെ സെറ്റിലെത്തി എന്ന കുറിപ്പോടെയാണ് സുകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ തന്റെ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ‘പുഷ്പ 2 ന്റെ സെറ്റില്‍ വച്ച് രാജമൗലി ഗാരുവിനെ കാണാന്‍ കഴിഞ്ഞത് മറക്കാനാവാത്തൊരു അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം സെറ്റിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി’ ചിത്രം പങ്കുവച്ച് സുകുമാര്‍ കുറിച്ചു.

‘പുഷ്പയുടെ സെറ്റില്‍ നിന്നുള്ള ഒരു ഐക്കണിക്ക് ചിത്രം. ഇന്ത്യന്‍ സിനിമയുടെ അഭിമാനം എസ്.എസ്. രാജമൗലി ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ മാസ് സിനിമയുടെ സെറ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍’ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത് .

Related Articles
Next Story