ചില പിണക്കങ്ങൾ അങ്ങനെയാണ്; മാളവിക ജയറാമിന്റെ വിവാഹത്തിന് വരാത്തതിന്റെ കാരണം പറഞ്ഞ് രാജസേനൻ

മലയാളക്കര ആഘോഷമാക്കിയ വിവാഹമായിരുന്നു മാളവിക ജയറാമിന്റേത്. മലയാളികൾ മാത്രമല്ല, തമിഴിൽ നിന്നും പ്രമുഖ തരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. പക്ഷെ ഒരുകാലത്തു ജയറാമിന്റെ എല്ലാമായ, ജയറാമിനെ കുടുംബ പ്രേക്ഷകരുടെ നായകനാക്കിയ സംവിധായകൻ രാജസേനൻ മാത്രം കല്ല്യാണത്തിന് വന്നില്ല. ജയറാം വിളിക്കാത്തതാണോ രാജസേനൻ വരത്തതാണോ?.

ഞാൻ വന്നില്ല, അതു സത്യമാണ് എന്ന് രാജസേനൻ പറയുന്നു. ചില പിണക്കങ്ങൾ അങ്ങനെയാണ്, മാറാൻ പ്രയാസമാണ് എന്നാണ് രാജസേനൻ പറഞ്ഞത്. ജയറാമുമായി ഒന്നിച്ചു പതിനാറോളം സിനിമകൾ ചെയ്തിട്ടുണ്ട്. ഒരു കത്തിൽ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. പത്മരാജന്റെ സിനിമയിലൂടെ ജയറാം എന്ന പുതുമുഖ തരാം അരങ്ങേറുന്നു എന്ന മാഗസിൻ വാർത്ത വായിച്ചതു ചെന്നൈയിൽ നിന്നായിരുന്നു. അപ്പോൾ തന്നെ ആശംസകൾ അറിയിച്ചു ഒരു കാത്തു എഴുതി. ഒരാഴ്ചക്കുള്ളിൽ മറുപടിയും എത്തി. അതായിരുന്നു തുടക്കം.

പിന്നീട് എന്റെ കല്യാണം ക്ഷണിക്കാൻ പോയപ്പോളാണ് വീണ്ടും കാണുന്നത്. ഒരുമിച്ചു വർക്ക് ചെയ്യാനുള്ള ആഗ്രഹം അന്നേ പറഞ്ഞിരുന്നു. കടിഞ്ഞൂൽ കല്യാണമാണ് ഞങ്ങൾ ഒന്നിച്ച ആദ്യത്തെ സിനിമ. അതിന്റെ തിരക്കാത്തകൃത്തിനു അഡ്വാൻസ് കൊടുക്കാൻ ജയറാമിന്റെ അമ്മയോട് മുപ്പതിനായിരം രൂപ കടം വാങ്ങിയാണ് കൊടുത്തത്.

പിന്നീട് ഒരുപാടു സിനിമകൾ ഒരുമിച്ച് ചെയ്തു. ജയറാമിന്റെ മക്കളെല്ലാം ജനിച്ചപ്പോൾ മുതൽ ഞാനും ഭാര്യയും എല്ലാം എടുത്തു വളർത്തിയതാണ്. കാളിദാസിനെ വച്ച് എന്റെ വീട് അപ്പൂന്റെയും എന്ന സിനിമ ചെയ്യുമ്പോൾ എല്ലാം ഞങ്ങൾക്ക് എന്ത് സന്തോഷം ആയിരുന്നു. മക്കളുടെ ഇപ്പോഴത്തെ വളർച്ചയിൽ എല്ലാം എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്. ഞങ്ങൾക്കിടയിൽ ചെറിയ സൗന്ദര്യ പിണക്കം വന്നുപോയി. അതു പിന്നെ മാറിയില്ല രാജസേനൻ പറഞ്ഞു.

കനക്കാസിംഹസനം എന്ന സിനിമയിൽ ആണ് ഒടുവിൽ രാജസേനനും ജയറാമും ഒന്നിച്ചത്. പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഇതുവരെ രണ്ടുപേരും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ മലയാളത്തിനു കിട്ടിയത് പകരം വയ്ക്കാനില്ലാത്ത മികച്ച കുടുംബ സിനിമകളാണ്.

Related Articles
Next Story