ഗെയിം ചേഞ്ചറിൻ്റെ നഷ്ടം നികത്താൻ രാം ചരൺ?

രാം ചരൺ നായകനായ ഏറ്റവും പുതിയ ചിത്രമായിരുന്നു ഗെയിം ചേഞ്ചർ. ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ബോളിവുഡ് നടി കിയാര അദ്വാനിയായിരുന്നു നായികയായി എത്തിയത്. നീണ്ട നാളുകൾക്ക് ശേഷം രാം ചരൺ നായകനായി എത്തിയ ചിത്രം വലിയ പരാജയമാണ് നേരിട്ടത്.എന്നാൽ ഗെയിം ചേഞ്ചർ നേരിട്ട പരാജയം കാരണം നിർമ്മാതാവ് ദിൽ രാജുവിനൊപ്പം അടുത്ത ചിത്രം ചെയ്യാൻ ഒരുങ്ങി രാം ചരൺ. 450 കോടി ബഡ്ജറ്റിൽ ആണ് ഗെയിം ചേഞ്ചർ നിർമ്മിച്ചത്. എന്നാൽ ചിത്രം 150 കോടി മാത്രമാണ് കളക്ഷൻ നേടിയത്. ഇതോടെഗെയിം ചേഞ്ചറിൻ്റെ നഷ്ടം നികത്താൻ രാം ചരൺ ദിൽ രാജുവിനൊപ്പം മറ്റൊരു ചിത്രം ചെയ്തേക്കുമെന്ന് അഭ്യൂഹങ്ങൾ.
ഇതിനായി നിർമ്മാതാവ് ദിൽ രാജു ഒരു ജനപ്രിയ സംവിധായകനെ ഈ പ്രോജക്റ്റിനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ സംവിധായകൻ ആരായിരിക്കുമെന്നും ചിത്രം എപ്പോൾ തിയറ്ററുകളിലെത്തുമെന്നും അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ.എന്നാൽ ഈ അഭ്യൂഹങ്ങൾ ഔദ്യോഗമായി സ്ഥിതീകരിച്ചിട്ടില്ല. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന തൻ്റെ സിനിമയുടെ തിരക്കിലാണ് രാം ചരൺ ഇപ്പോൾ.ഈ പ്രൊജക്റ്റ് പൂർത്തിയാക്കിയാൽ സുകുമാറിൻ്റെ അടുത്ത ചിത്രത്തിൻ്റെ ജോലികൾ ആരംഭിക്കും. ഇവ രണ്ടും കൂടാതെ രാം ചരൺ മറ്റൊരു സിനിമയും ഒപ്പിട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.തെലുങ്ക് സിനിമയിൽ, ഒരു ഫ്ലോപ്പ് സിനിമ കാരണം നഷ്ടം നേരിട്ട ഒരു നിർമ്മാതാവിനൊപ്പം ഒരു നായകൻ മറ്റൊരു പ്രോജക്റ്റിൽ സഹകരിക്കുകയും നഷ്ടം നികത്താൻ സഹായിക്കുന്നതിന് അവരുടെ ഫീസ് കുറയ്ക്കുകയും ചെയ്യുന്നത് ഒരു സാധാരണ രീതിയാണ്. അതുകൊണ്ടായിരിക്കാം രാം ചരണും ദിൽ രാജും തമ്മിലുള്ള പുതിയ കൂട്ടുകെട്ടിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം.