'രൺവീറിന്‍റെ ആസാധ്യ പ്രകടനം കൊണ്ട് എനിക്ക് ദീപികയോട് ചെറിയ അസൂയ'-ഹര്‍ഷ്
ഓരോ ഇന്ത്യക്കാരനും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് 'ധുരന്ധർ 2' എന്ന് രജനികാന്ത്

രണ്‍വീര്‍ സിങ്ങിനേയും 'ധുരന്ധര്‍' സിനിമയേയും പ്രശംസിച്ച് യൂട്യൂബറും നടനുമായ ഹര്‍ഷ് ബനിവാല്‍. രണ്‍വീറിന്‍റെ പങ്കാളി ദീപിക പദുക്കോണിനോട് തനിക്ക് അസൂയ തോന്നുവെന്ന് തമാശ രൂപേണ ഹര്‍ഷ് പറഞ്ഞു.
'രൺവീറിന്‍റെ ആസാധ്യ പ്രകടനം കൊണ്ട് എനിക്ക് ദീപികയോട് ചെറിയ അസൂയ തോന്നുന്നു. ഈ നടനവൈഭവത്തോടൊപ്പം സംസാരിക്കാനും ഒപ്പം ഉറങ്ങാനും വെറുതെ ഇരിക്കാനും അവര്‍ക്ക് ഭാഗ്യം ലഭിക്കുന്നുണ്ടല്ലോ. ഈ മനുഷ്യനെ ഒരു മ്യൂസിയത്തിൽ സൂക്ഷിക്കണം,' ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹര്‍ഷ് കുറിച്ചു.ധുരന്ധർ 2' വിനെ പ്രശംസിച്ച് നടൻ രജനികാന്തും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഓരോ ഇന്ത്യക്കാരനും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് 'ധുരന്ധർ 2' എന്ന് രജനികാന്ത് എക്സിൽ കുറിച്ചു. ഇതിന് പിന്നാലെ രജനികാന്തിന് നന്ദി പറഞ്ഞ് നടൻ ആദിത്യ ധറുമെത്തി.
രജിനിക്ക് പുറമേ എസ്.എസ്.രാജമൗലി, മഹേഷ് ബാബു, അല്ലു അര്‍ജുന്‍, ആലിയ ഭട്ട്, അക്ഷയ് കുമാര്‍, രാം ചരണ്‍ തുടങ്ങിയ താരങ്ങളും 'ധുരന്ധറി'നെ പ്രശംസിച്ചിരുന്നു. അതേസമയം ധുരന്ധറിന്‍റെ വന്‍വിജയത്തില്‍ ദീപിക തുടരുന്ന മൗനവും ചര്‍ച്ചയാവുന്നുണ്ട്.
മാര്‍ച്ച് 19നാണ് 'ധുരന്ധര്‍ 2 ദ് റിവഞ്ച്' റിലീസ് ചെയ്തത്. ഏഴ് ദിവസം കൊണ്ട് ആഗോളതലത്തില്‍ 937 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 500 കോടിയിലധികമാണ് കളക്ഷന്‍. സാറാ അര്‍ജുന്‍ നായികയായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍, ആര്‍.മാധവന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. .
