"200ഓളം പേര്‍ നോക്കിനില്‍ക്കെയാണ് ചുംബനരംഗം അഭിനയിക്കേണ്ടത്"-രശ്മിക മന്ദാന

കഥാപാത്രത്തിന്‍റെ കാഴ്ച്ചപ്പാടിലൂടെ നോക്കിയാല്‍ അവിടെ ഒരു ചുംബനരംഗം ചിത്രീകരിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നിയെന്നും രശ്മിക

തന്റെ ആദ്യ സിനിമയിലെ അനുഭവം പങ്കുവെക്കുകയാണ് . രശ്മികാ മന്ദാന.200ഓളം പേര്‍ നോക്കിനില്‍ക്കെയാണ് ചുംബനരംഗം അഭിനയിക്കേണ്ടത്. താന്‍ അനുഭവിച്ച അതേ മാനസിക ബുദ്ധിമുട്ടുകള്‍ അന്ന് വിജയ്​യും അനുഭവിച്ചിരുന്നു എന്നും രശ്മിക പറയുന്നു. കഥാപാത്രം ആ രംഗം ആവശ്യപ്പെടുന്നെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ലെന്നും രശ്മിക വ്യക്തമാക്കി. ഗീതാഗോവിന്ദത്തില്‍ രശ്മികയും വിജയ്​യും വിവാഹിതരാകുന്നുണ്ട്. അതിന് ശേഷമുളള സീനിലാണ് ചുംബനരംഗം വരുന്നത്. കഥാപാത്രത്തിന്‍റെ കാഴ്ച്ചപ്പാടിലൂടെ നോക്കിയാല്‍ അവിടെ ഒരു ചുംബനരംഗം ചിത്രീകരിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നിയെന്നും രശ്മിക മന്ദാന പറയുന്നു. അതായിരുന്നു തന്‍റെ അഭിനയജീവിതത്തിലെ ആദ്യ ചുംബനരംഗമെന്നും അത് തന്നെ ആദ്യഘട്ടത്തില്‍ വല്ലാതെ ഭയപ്പെടുത്തിയിരുന്നെന്നും താരം ചിരിച്ചുകൊണ്ട് പറഞ്ഞു.

അതേസമയം തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കിയ വിവാഹമായിരുന്നു രശ്മികയുടേയും വിജയ് ദേവരകൊണ്ടയുടേയും. ഉദയ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി അത്യാഢംബരമായി ഒരുക്കിയ വേദിയിലായിരുന്നു താരവിവാഹം. ഏപ്രില്‍ 5ന് രശ്മികയുടെ പിറന്നാള്‍ പ്രമാണിച്ച് താരദമ്പതികള്‍ ആഘോഷത്തിന്‍റെ തിരക്കിലാണ്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story