മികച്ച നടൻ റിഷഭ് ഷെട്ടി; കേരളത്തിന് അഭിമാന നിമിഷം
കാന്താര എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം റിഷഭ് ഷെട്ടിക്ക് ലഭിക്കുമ്പോൾ കേരളത്തിന് ഇത് ഇരട്ടി മധുരത്തിൻ്റെ നിമിഷം. കേരള സംസ്ഥാന സർക്കാരിൻ്റെ മികച്ച നടനുള്ള പുരസ്കാരം നേടിയ പൃഥിരാജിലൂടെയാണ് കേരളം കാന്താര എന്ന സിനിമയെ പരിചയപ്പെടുന്നത്. സംസ്ഥാന പുരസ്കാരം പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. കാന്താര എന്ന സിനിമ കാണാനിടയായ പൃഥിരാജ് തൻ്റെ നിർമ്മാണ കമ്പനിയിലൂടെയാണ് കാന്താര മൊഴിമാറ്റി പ്രദർശിപ്പിച്ചത്. ഈ സിനിമ കേരളത്തിൽ കോടികളാണ് കളക്ക്ഷൻ നേടിയത്. ഇതിലൂടെ റിഷബ് ഷെട്ടി എന്ന നായകന് കേരളത്തിൽ വലിയൊരു ആരാധകകരെ സൃഷ്ടിക്കാനായി. സിനിമയിുടെ പ്രോമോഷൻ്റെ ഭാഗമായി അദ്ദേഹം കേരളത്തിലെത്തിയിരുന്നു. ആ സമയത്ത് കേരളത്തിലെ ആരാധകരെ കണ്ട് അദ്ദേഹം ഞെട്ടിയിരുന്നു.
മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികത. അതാണ് 'കാന്താര'. ഒരു നാടോടിക്കഥയിൽ, തുടങ്ങി വ്യക്തമായ അടിസ്ഥാനവർഗ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ചിത്രമാണ് കാന്താര. മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന 'കാന്താര'യുടെ യാത്ര തുടങ്ങുന്നത് ഒരു മുത്തശ്ശിക്കഥയിലൂടെയാണ്.
നാടത്തിലൂടെയാണ് റിഷബ് ഷെട്ടി അഭിനയ ജീവിതം ആരംഭിക്കുന്നത്. കുന്താപുരയിൽ യക്ഷഗാന നാടകങ്ങൾ ചെയ്തുകൊണ്ടാണ് അദ്ദേഹം നാടകയാത്ര ആരംഭിച്ചത് . പഠിക്കുന്ന കാലഘട്ടത്തിഷ താരം നാടകങ്ങളിൽ സജീവമായിരുന്നു. ബാംഗ്ലൂരിലെ ഗവൺമെൻ്റ് ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്രസംവിധാനത്തിൽ ഡിപ്ലോമയും കരസ്ഥമാക്കിയ താരം ക്ലാപ്പ് ബോയ്, സ്പോട്ട് ബോയ്, അസിസ്റ്റൻ്റ് ഡയറക്ടർ എന്നിങ്ങനെ സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഒടുവിൽ 2012 ൽ പുറത്തിറങ്ങിയ തുഗ്ലക്ക് () എന്ന ചിത്രത്തിലായിരുന്നു ആദ്യ പ്രധാന വേഷം. പിന്നീട് പവൻ കുമാറിൻ്റെ ലൂസിയയിൽ പോലീസ് ഓഫീസറുടെ ചെറിയ വേഷം ചെയ്തു. തുടർന്ന് രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉലിദവരു കണ്ടൻ്റെ, 2016-ൽ രക്ഷിത് ഷെട്ടിയെ നായകനാക്കി സംവിധാനം ചെയ്ത റിക്കിക്ക് എന്നീ ചിത്രങ്ങളുടെ ഭാഗമായി. പിന്നീട് അതേ വർഷം കന്നഡ സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായ കിരിക് പാർട്ടി അദ്ദേഹം സംവിധാനം ചെയ്തു. കിരിക് പാർട്ടിക്ക് ശേഷം ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കാർ ഹി. പ്ര. ശാലേ, കാസർഗോഡു നിരൂപക പ്രശംസ നേടുകയും മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടുകയും ചെയ്തു.
2019 ൽ മികച്ച സ്വീകാര്യത നേടിയ ബെൽ ബോട്ടം എന്ന ചിത്രത്തിലൂടെ റിഷബ് ഷെട്ടി നായകനായി അരങ്ങേറ്റം കുറിച്ചു . ബെൽ ബോട്ടത്തിന് ശേഷം ഋഷബ് ഷെട്ടിയുടെ പ്രധാന വേഷം 2021 ൽ പുറത്തിറങ്ങിയ ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിലെതായിരുന്നു. പിന്നീട് 2022 ൽ മിഷൻ ഇംപോസിബിൾ , ഹരികതേ അല്ലാ ഗിരികതേ എന്നീ രണ്ട് ചിത്രങ്ങളിൽ അദ്ദേഹം ഹ്രസ്വമായി പ്രത്യക്ഷപ്പെട്ടു. പിന്നീട് ഹോംബാലെ ഫിലിംസുമായി സഹകരിച്ച് കാന്താര സംവിധാനം ചെയുകയും അതിൽ അഭിനയിക്കുകയും ചെയ്തു. ഇത് ആദ്യം കന്നഡയിൽ മാത്രമാണ് റിലീസ് ചെയ്തത്, പിന്നീട് നിരൂപക വിജയം നേടിയ ശേഷം മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടുകയായിരുന്നു. ലോകമെമ്പാടുമുള്ള എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ കന്നഡ ചിത്രമാണ് കാന്താര. ഈ ചിത്രം 54-ാമത് IFFI 2023- ൽ IFFI പ്രത്യേക ജൂറി അവാർഡ് കരസ്ഥമാക്കിയിരുന്നു.