പട്ടിക്ക് ശബ്ദം നൽന്നത് വ്യത്യസ്ത അനുഭവം; അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല: റോഷൻ മാത്യു

കൊച്ചി: അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റി(ആൺ)നുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ റോഷൻ മാത്യു പറഞ്ഞു. ആദ്യമായാണ് മറ്റൊരാൾക്കുവേണ്ടി ഡബ്ബ് ചെയ്തത്. ക്രിസ്റ്റോയും ജയദേവനും ചേർന്നാണ് ഉള്ളൊഴുക്കിൽ ഡബ്ബ് ചെയ്യാൻ സമീപിച്ചത്. വാലാട്ടിയിലെ ഡബ്ബിങ് വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. പട്ടിക്ക് ശബ്ദം നൽകുക എന്നത് വ്യത്യസ്ത അനുഭവമായെന്നും റോഷൻ പറഞ്ഞു.

'ഒരുപാട് സന്തോഷമുണ്ട്, പ്രതീക്ഷിച്ചിരുന്നില്ല. എളുപ്പമൊന്നുമായിരുന്നില്ല. ആദ്യമായിട്ടാണ് മറ്റൊരാൾക്കുവേണ്ടി ഡബ്ബ് ചെയ്തത്. ക്രിസ്റ്റോയും ജയദേവനും ചേർന്നാണ് ഉള്ളൊഴുക്കിൽ ഡബ്ബ് ചെയ്യാൻ സമീപിച്ചത്. വാലാട്ടിയിലെ ഡബ്ബിങ് വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. പട്ടിക്ക് ശബ്ദം നൽകുക എന്നത് വ്യത്യസ്ത അനുഭവമായി.'

Related Articles
Next Story