സഹോദരിയുടെ വിവാഹം ആഘോഷമാക്കി സായി പല്ലവി
സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണൻ വിവാഹിതയായി. വിനീത് ആണ് വരൻ. വിവാഹത്തിൽ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി കുടുംബത്തിനൊപ്പം ചടങ്ങ് ആഘോഷമാക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സായിയും സഹോദരിയും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധവും സ്നേഹവും ചടങ്ങിലും പ്രകടമായിരുന്നു. സായിപല്ലവിയുടെ നൃത്തവും ഏവരുടെയും മനംകവർന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പരമ്പരാഗത തമിഴ് ആചാര ചടങ്ങുകളോടെയായിരുന്നു ചടങ്ങുകൾ. വിവാഹത്തിൽ സായി പല്ലവി ധരിച്ച വസ്ത്രങ്ങളുടെ പ്രത്യേകതകളുമെല്ലാം ആരാധകർക്കിടയിൽ ചർച്ചയാണ്. വെള്ള സാരിയും വെള്ള വളകളും അതിനോട് യോജിച്ച നെക്ലസും അണിഞ്ഞാണ് സായി പല്ലവി വിവാഹ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ഈ വർഷം ജനുവരി 21നായിരുന്നു പൂജയുടേയും വിനീതിന്റേയും വിവാഹ നിശ്ചയം.
ആൽബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയിൽ സമുദ്രക്കനിയുടെ മകൾ ആയാണ് വേഷമിട്ടത്. എന്നാൽ പിന്നീട് അധികം സിനിമകളിൽ പൂജ എത്തിയില്ല. അതേസമയം, അനുജത്തി വിവാഹിതയാകുന്നു, സായ് പല്ലവിയുടെ വിവാഹം എന്നാണ് പലരും ചോദിക്കുന്നത്.