ദീപികയെ പിന്നിലാക്കി സാമന്ത മുന്നിൽ

രണ്ടാം സ്ഥാനത്ത് ആലിയ ഭട്ട്

ജനപ്രീതിയിൽ ദീപിക പദ് കോണിനെയും ആലിയ ഭട്ടിനേയും മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തി തെന്നിന്ത്യൻ താരം സാമന്ത. ഓർമാക്‌സ് മിഡിയ പുറത്തുവിട്ട ഏപ്രിൽ മാസത്തെ പട്ടികയിലാണ് സാമന്ത മുന്നിൽ എത്തിയത്.ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് തെന്നിന്ത്യൻ നായിക വീണ്ടും മറികടന്നത്. പട്ടികയിൽ ആലിയ ഭട്ട് രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ ദീപിക മൂന്നാം സ്ഥാനത്താണ്.

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് ദീപിക പദ്കോൺ. നിരന്തരം മികച്ച വിജയം സാധ്യതയുള്ള ബോളിവുഡ് സിനിമകളിൽ ഭാഗമാകുന്നതും സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്നതുമാണ് ദീപിക ജന മനസുകളിൽ നിറഞ്ഞു നിൽക്കാൻ കാരണം. കരിയറിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന പ്രഭാസിനൊപ്പമുള്ള ദീപികയുടെ പുതിയ ചിത്രം സ്പിരിറ്റ്‌ ഉടൻ ചിത്രീകരണം ആരംഭിക്കും. പ്രഭാസിനൊപ്പം ചെയ്ത കലക്കിയും വൻ വിജയമായിരുന്നു. ഇപ്പോൾ ദീപികയെ വരെ പിന്നിലാക്കിയാണ് സാമന്ത ഒന്നാം സ്ഥാനം സ്വന്തംക്കിയിരിക്കുന്നത്.

പട്ടികയിൽ നാലാം സ്ഥാനത്ത് നിൽക്കുന്നത് രാഷ്മിക മന്ദന ആണ്. തൊട്ടുപിന്നിൽ കാജൽ അഗർവാളും ആറാം സ്ഥാനത്ത് തൃഷയും ഇടംനേടി എന്നാണ് റിപ്പോർട്ട്. മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട സായി പല്ലവി പട്ടികയിൽ ഏഴാം സ്ഥാനത്താണ്. തുടർച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളിൽ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്.സായ്ക്ക് പിന്നാലെ നയൻതാരയും ബോളിവുഡ് താരങ്ങളായ കത്രീന കൈഫും ശ്രദ്ധ കപൂവും ഇടംനേടി എന്നാണ് ഓർമാക്സ് മീഡിയ പുറത്തുവിട്ട ഏപ്രിൽ മാസത്തെ പട്ടികയിൽ വ്യക്തമാക്കുന്നത്.

Related Articles
Next Story