തുണിയുടെ നീളം കുറച്ചാൽ അവസരം കിട്ടുമെങ്കിൽ ഞാൻ ഹോളിവുഡിൽ എത്തുമായിരുന്നല്ലോ: സാനിയ ഇയ്യപ്പൻ
നടിയും നർത്തകിയുമായ സാനിയ സിനിമയിലും മോഡലിംഗിലും സജീവമാണ്. ഡിജോ ജോസേ ആന്റണി സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ നായികയായയി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് സാനിയ. പിന്നീട് പ്രേതം 2, ലൂസിഫർ, പതിനെട്ടാംപടി, ഇരുഗപെട്രു തുടങ്ങീ നിരവധി സിനിമകളിലൂടെ മികച്ച പ്രകടനമാണ് സാനിയ കാഴ്ചവെച്ചത്.
“കമന്റുകൾ അന്നും ഇന്നും നോക്കാറില്ല. പിന്നെ ട്രോൾ നല്ലതാണ്. അതുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സ് കൂടിയതെന്നാണ് സാനിയ പറയുന്നത്. എന്നാൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് കമന്റിടുന്നവരുണ്ടെന്നും സാനിയ പറഞ്ഞു. സിനിമയിൽ അവസരം കിട്ടാൻ ഡ്രസിന്റെ നീളം കുറയ്ക്കുന്നു എന്നൊക്കെ പറയുന്നവരോട് ഒരു മറുപടിയേയുള്ളൂ. അങ്ങനെ അവസരം കിട്ടിയിരുന്നുവെങ്കിൽ ഞാനങ്ങു ഹോളിവുഡിൽ എത്തുമായിരുന്നല്ലോ
ഏതു നല്ലതിന്റേയും കുറ്റം കണ്ടെത്തി ഇടിച്ചുതാഴ്ത്താനാണ് ഭൂരിപക്ഷം പേർക്കും താൽപര്യം. അതുനോക്കി ജീവിക്കാനാകില്ലെന്നും താരം പറയുന്നു. അച്ഛനും അമ്മയും ച്ചേചിയുമാണ് സ്‌ട്രോങ് പില്ലേഴ്‌സ്. ആ പിന്തുണ മാത്രം മതി.” എന്നാണ് അഭിമുഖത്തിൽ സാനിയ പറഞ്ഞത്.