സഞ്ജു സാംസന്റെ സിക്സർ പ്രവചിച്ച് ബേസിൽ ജോസഫ്

മത്സരത്തിന് ഇടയിൽ ആത്മവിശ്വാസത്തോടെ സഞ്ജുവിന്റെ കളി മുൻകൂട്ടി പ്രവചിച്ച് ബേസിൽ.

ട്വന്റി–ട്വിന്റി ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലെ സഞ്ജു സാംസന്റെ സിക്സർ പ്രവചിച്ച് സുഹൃത്തും നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ബേസിൽ പ്രവചനം നടത്തുന്നതും അടുത്ത നിമിഷം ക്രീസിൽ സഞ്ജു സിക്സർ അടിക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബേസിലിന്റെ ആത്മവിശ്വസത്തോടെയുള്ള പ്രവചനവും അത് സിക്സ് ആയതിനു ശേഷമുള്ള കൂൾ ആറ്റിറ്റ്യൂഡും വിഡിയോയിൽ കാണാം . ബേസിലിന് സല്യൂട്ട് അടിക്കുന്ന സുഹൃത്തുക്കളെയും ആ വിഡിയോയിൽ കാണാം

സഞ്ജുവിന്റെ കരിയറിലെ മികച്ച മത്സരത്തിന് നേരിട്ട്ഇ കാണാൻ ഇന്ത്യ–ന്യൂസിലൻഡ് മത്സരം നടന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു ബേസിൽ ജോസഫ് . മത്സരത്തിന് ഇടയിൽ ആത്മവിശ്വാസത്തോടെ സഞ്ജുവിന്റെ കളി പ്രവചിക്കുകയാണ് ബേസിൽ. ‘സിക്സ്... സിക്സ്’ എന്നാണ് ക്യാമറയിലേക്ക് നോക്കി ബേസിൽ പറയുന്നത്. പറഞ്ഞു തീരുന്നതിനു മുൻപെ ഗ്യാലറിയിൽ ആർപ്പുവിളികൾ നിറഞ്ഞു. സഞ്ജു അടിച്ച സിക്സറിന്റെ ആഹ്ലാദപ്രകടനമായിരുന്നു ഇത്.

പ്രവചന സിംഹം എന്നാണ് ആരാധകർ ബേസിൽ ജോസഫിനെ ഇപ്പോൾ വിളിക്കുന്നത്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story