ആലിയഭട്ടിന്റെ നേട്ടങ്ങളില്‍ അസൂയപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തി സാറ അലിഖാൻ

എല്ലാവരുടെയും പ്രിയങ്കരിയായ നടിയാണ് ആലിയ ഭട്ട്. ഇപ്പോഴിതാ താരത്തിന്റെ നേട്ടങ്ങളില്‍ അസൂയപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി സാറ അലി ഖാൻ. ആലിയയുടെ വ്യക്തിപരവും തൊഴിൽപരവുമായ നാഴികക്കല്ലുകൾ പലപ്പോഴും തന്നില്‍ അസൂയ ജനിപ്പിച്ചെന്ന് സാറ അലി ഖാൻ തുറന്നു സമ്മതിച്ചു.

‘ആലിയയ്ക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ, ‘ദൈവമേ, അവൾക്ക് അവര്‍ഡ് ലഭിച്ചു, അവൾക്ക് ഒരു കുട്ടിയുമായി, അവളുടെ ജീവിതം സെറ്റില്‍ഡായിരിക്കുന്നു’, എന്നാണ് ചിന്തിച്ചതെന്ന് നടി പറഞ്ഞു. ‘നിങ്ങൾക്കറിയില്ല, അവൾ ഈ സ്ഥാനത്ത് എത്താൻ വെല്ലുവിളികളും മറ്റും തരണം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് ഇങ്ങനെ ചിന്തിക്കാന്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഓരോ നാണയത്തിനും രണ്ട് വശങ്ങളുണ്ട്. മറ്റുള്ളവരോട് അസൂയപ്പെടുമ്പോൾ, അവരുടെ അതിന് പിന്നിലുള്ള പ്രയത്നങ്ങള്‍ അറിയാതെയാണ് നമുക്ക് അത് തോന്നുന്നത്. നമ്മൾ ആ വിജയം കാണുകയും, നമ്മള്‍ ആഗ്രഹിക്കുന്ന സ്ഥാനം ആയതിനാലുമാണ് നമ്മൾ അസൂയപ്പെടുന്നത്. അതിന്റെ പിന്നിൽ എന്താണെന്ന് നമുക്ക് കാണാനാവില്ല. നമ്മൾ ഒരിക്കലും അത് കാണുന്നില്ല. അസൂയ എന്നാൽ അന്ധതയാണ്’ സാറ വിശദീകരിച്ചു.

Related Articles
Next Story