വരുന്നൂ, ഷാറൂഖും മകളും; കിംഗ് ഖാന്റെ കിംഗ് സിനിമ!

Shah Rukh Khan movie King title teaser

ഷാറൂഖ് ഖാന്റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് കിംഗ് എന്നാണ്. ടൈറ്റില്‍ റിവീല്‍ വീഡിയോ വലിയ തരംഗമായി മാറി.

ആക്ഷന്‍ രംഗങ്ങളാല്‍ സമൃദ്ധമാണ് ചിത്രം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ഷാരൂഖിനൊപ്പം മകള്‍ സുഹാനയും പ്രധാന വേഷത്തില്‍ എത്തുന്നു. അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, ദീപികാ പദുകോണ്‍, റാണി മുഖര്‍ജി എന്നിവരാണ് മറ്റു താരങ്ങള്‍.


Related Articles
Next Story