സമ്പാദ്യം എന്തെന്നു ചോദിച്ചാല്‍ പറയുക, 140 കോടി ജനങ്ങളുടെ അനുഗ്രഹം! ഷാരൂഖിന്റെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍
Shah Rukh Khan pays tribute to the victims of terror attacks

വീരമൃത്യുവരിച്ച ജവാന്മാര്ക്കും തീവ്രവാദി ആക്രമണങ്ങളില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന് ഷാരൂഖ് ഖാന്. മുംബൈയില്‍ നടന്ന ഗ്ലോബല്‍ പീസ് ഓണേഴ്സ് 2025-ല്‍ സംസാരിക്കുമ്പോഴാണ് അടുത്തിടെ നടന്ന ഡല്‍ഹി സ്ഫോടനം ഉള്‍പ്പെടെയുള്ളവയില്‍ കൊല്ലപ്പെട്ടവര്‍ക്കും വീരമൃത്യു വരിച്ച ജവാന്മാര്ക്കും താരം ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
#WATCH | Mumbai | At the Global Peace Honours 2025, Superstar Shah Rukh Khan says, "My humble tribute to the innocent people who lost their lives in the 26/11 terrorist attack, the Pahalgam terrorist attack, and the recent Delhi blasts and my respectful salute to our brave… pic.twitter.com/XQtJp0pm1I
— ANI (@ANI) November 22, ൨൦൨൫ഷാരൂഖിന്റെ വാക്കുകള്‍: 26/12 ഭീകരാക്രമണം, പഹല്‍ഗാം ഭീകരാക്രമണം, ഡല്‍ഹി സ്ഫോടനങ്ങള്‍ എന്നിവയില്‍ ജീവന് നഷ്ടപ്പെട്ട നിരപരാധികള്‍ക്ക് ആദരാഞ്ജലികള്‍. വീരമൃത്യുവരിച്ച ധീരരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സല്യൂട്ട്. രാജ്യത്തെ ധീരരായ ജവാന്മാര്ക്കും സൈനികര്‍ക്കും വേണ്ടി ഞാന്‍ മനോഹരമായ ഈ വരികള്‍ ചൊല്ലുന്നു. നിങ്ങള്‍ എന്തു ചെയ്യുന്നു എന്നു ചോദിച്ചാല്‍, അഭിമാനത്തോടെ പറയുക, ഞാന്‍ ഈ രാജ്യത്തെ സംരക്ഷിക്കുന്നു എന്ന്. സമ്പാദ്യം എന്തെന്നു ചോദിച്ചാല്‍, 140 കോടി ജനങ്ങളുടെ അനുഗ്രഹം എന്നു പുഞ്ചിരിയോടെ പറയുക. ഭയം തോന്നാറില്ലേ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത്, ഭയം തോന്നേണ്ടത് അക്രമികള്‍ക്കാണ് എന്നാണ്. നമുക്കൊരുമിച്ച് സമാധാനത്തിലേക്ക് നടക്കാം.
