പുതിയൊരു അംഗീകാരവുമായി ഷാരൂഖ് ഖാന്റെ ഡങ്കി

ഷാരൂഖ് ഖാന്റെ ഡങ്കി ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്‍കുമാര്‍ ഹിറാനിയുടെ സംവിധാനത്തിൽ വന്ന ചിത്രമാണ് ഡങ്കി.അതേ സമയം ചിത്രം മൂന്ന് വിഭാഗങ്ങളിലാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നടൻ, മികച്ച ഹിന്ദി ചിത്രം, സംവിധായകൻ എന്നിവയ്‍ക്ക് ഡങ്കി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.


470 കോടി രൂപയിലധികം ആഗോള ബോക്സ് ഓഫീസില്‍ ചിത്രത്തിന് നേടാൻ കഴിഞ്ഞിരുന്നു. അതുപോലെ ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിലീസ് സമയത്തെ റിപ്പോര്‍ട്ട്. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക് എന്നാണ് റിപ്പോര്‍ട്ട്.

രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കിക്ക് ലഭിച്ച അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം എന്നും അന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാൽ പലർക്കും ചിത്രം വിചാരിച്ച രീതിയിൽ സംതൃപ്തി നൽകിയില്ല എന്ന അഭിപ്രായവും പുറത്തു വന്നിരുന്നു.

Athul
Athul  

Related Articles

Next Story