ശാലിനി ഉഷ ദേവിയുടെ ‘എന്നെന്നും’ എൻഐഎഫ്എഫ്എഫ് മേളകളിൽ ശ്രദ്ധനേടുന്നു

Shalini usha devi

സ്വിറ്റ്സർലൻഡിൽ നടന്ന ന്യൂചാറ്റെൽ ഇൻ്റർനാഷണൽ ഫൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ (എൻഐഎഫ്എഫ്എഫ്).

ശാലിനി ഉഷ ദേവി സംവിധാനം ചെയ്ത "എന്നെന്നും" എന്ന ചിത്രം ക്രിട്ടിക്സ് അവാർഡ് നേടി. ചിത്രത്തിന്റെ യൂറോപ്യൻ പ്രീമിയറാണ് ഇവിടെ നടന്നത്. ശാലിനി ഉഷ ദേവി, നടി ശാന്തി ബാലചന്ദ്രൻ, സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ സുദീപ് ജോഷി എന്നിവർ റെഡ്കാർപറ്റിൽ പങ്കെടുത്തു

ഐഎഫ്എഫ്കെയിലും ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും മത്സരവിഭാഗത്തിൽ ചിത്രം ഉൾപ്പെട്ടിരുന്നു. ശാന്തി ബാലചന്ദ്രൻ, അനൂപ് മോഹൻദാസ്, അജിത്ത് ലാൽ എന്നിവരാണ് ഈ സയൻസ് ഫിക്ഷൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി ശാലിനി ഉഷ ദേവി ഒരുക്കിയ 'അകം' എന്ന ചിത്രവും നിരവധി മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. സൂര്യ നായകനായ 'സുരരൈ പോട്ര്' എന്ന സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും ശാലിനി സ്വന്തമാക്കിയിരുന്നു.

Related Articles
Next Story