ഇന്ത്യൻ 2 വിൽ വലിയ സർപ്രൈസ് ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ഷങ്കർ

കാത്തിരിപ്പിനൊടുവിൽ ജൂലൈ 12 നു കമല്‍ഹാസൻ നായകനായി വരുന്ന ഇന്ത്യൻ 2 റിലീസ് ചെയ്യും. ഏറെ പ്രതിക്ഷയോടെയാണ് ചിത്രത്തിനായി ആരാധകരടക്കം സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. എന്നാൽ ഇന്ത്യൻ 2 വിനു ശേഷം ഇന്ത്യൻ 3യും ഉണ്ടാകും എന്ന് നേരത്തെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. അതേ സമയം ഇന്ത്യൻ 2വില്‍ മൂന്നാം ഭാഗത്തിന്റെ ട്രെയിലറും ഉണ്ടാകുമെന്ന് എസ് ഷങ്കര്‍ വെളിപ്പെടുത്തിയിരിക്കുന്നതാണ് ഇപ്പോൾ ഏറെ ശ്രെദ്ധ നേടിയിരിക്കുന്നത്.

എല്ലാം ശരിയായാല്‍ ആറ് മാസത്തിനുള്ളില്‍ തന്നെ ഇന്ത്യൻ ത്രീയും പ്രദര്‍ശനത്തിന് എത്തും. മൂന്നിന്റെ വിഎഫ്എക്സ് പൂര്‍ത്തിയായാല്‍ അങ്ങനെ ചിത്രത്തിന്റെ റിലീസ് സാധ്യമാകും എന്നും വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ഷങ്കര്‍. വൻ തുകയ്‍ക്കാണ് തെലുങ്ക് പതിപ്പിന്റെ തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയത് എന്നും റിപ്പോർട്ട് ഉണ്ട്. കമല്‍ഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

ഇന്ത്യൻ സിനിമയുടെ ആദ്യ ഭാഗം വലിയ വിജയമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിലും ആരാധകർ വലിയ രീതിയിലുള്ള പ്രതീക്ഷകൾ വയ്ക്കുന്നുണ്ട്. ഇന്ത്യൻ 2 വിൽ എന്തെല്ലാം സർപ്രൈസ് സംവിധായകൻ ഒളിപ്പിച്ചിട്ടുണ്ടെന്ന് അറിയാൻ ഇനി ഒരു ദിവസത്തെ കാത്തിരിപ്പു മാത്രം.

Athul
Athul  

Related Articles

Next Story