അതൊരു പാവം മനുഷ്യനാണ്; സന്തോഷ് വർക്കിയുടെ നെഗറ്റീവ് റിവ്യൂവിൽ ഷീലു എബ്രഹാം
sheelu abraham on santhosh varkey negative review

‘ബാഡ് ബോയ്സ്’ സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ സന്തോഷ് വർക്കിക്ക് മറുപടിയുമായി നടി ഷീലു എബ്രഹാം. സന്തോഷ് വർക്കി ഒരു കഥയില്ലാത്ത മനുഷ്യനാണെന്ന് ഷീലു എബ്രഹാം പ്രതികരിച്ചു.
‘അതൊരു പാവം മനുഷ്യനാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ്. ഒരു കഥയില്ലാത്ത ഒരാളാണ്. എനിക്കതിനെ ഇഷ്ടമാണ്. അതിനെയൊക്കെ നമ്മൾ വിട്ടു കളയുക. ഇന്ന് അദ്ദേഹം തിരിച്ചു പറഞ്ഞിട്ടുമുണ്ട്. പാവമല്ലേ, പോട്ടെ എന്നു വിചാരിച്ചു വിട്ടു കളയുക എന്നതേ ഒളളൂ‘, ഷീലു എബ്രഹാം പറഞ്ഞു.
ഒമർ ലുലു സംവിധാനം ചെയ്ത ‘ബാഡ് ബോയ്സ്’ എന്ന സിനിമയിൽ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി അഭിനയിച്ചിട്ടുമുണ്ട്. ആദ്യദിവസം തന്നെ സന്തോഷ് വർക്കി നെഗറ്റീവ് റിവ്യൂ പറഞ്ഞത് മാർക്കറ്റിങ് തന്ത്രമാണെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. പിന്നാലെ റിവ്യൂ സ്വന്തം യൂട്യൂബ് ചാനലിൽ നിന്നും സന്തോഷ് വർക്കി നീക്കം ചെയ്തിരുന്നു.
റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം 'ബാഡ് ബോയ്സ്' അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്.
ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോർജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.