കണ്ണീരടക്കാനാകാതെ ഷൈൻ: സിപി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ നടന്നു

തൃശൂര്‍: തമിഴ്‌നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ സംസ്‌കാരം നടന്നു.മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍ വച്ചായിരുന്നു സംസ്കാരം. തോൾ എല്ലിന് ഗുരുതരമായി പരിക്കേറ്റ ഷാൻ ഇന്ന് അവസാന നിമിഷമാണ് ഷൈനിന്റെ അമ്മയെ മരണ വിവരം അറിയിച്ചത്. ചികിത്സയിലായിരുന്ന അമ്മയെ സ്‌ട്രെച്ചറിൽ കിടത്തിയാണ് ചടങ്ങിന് എത്തിച്ചത്. ഭർത്താവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നാണു അമ്മയോട് പറഞ്ഞിരുന്നത്.
ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്. നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. എങ്കിലും ആരോഗ്യവാനാണ്. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെങ്കിലും ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും. അമ്മ മരിയയ്ക്ക് ഇടുപ്പെല്ലിനാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. മരിയയ്ക്കു രണ്ടു മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ടാണ് മുണ്ടൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനെത്തിച്ചത്. ഷൈനിന്റെ സഹോദരിമാരായ സുമിയും റിയയും ന്യൂസിലന്‍ഡില്‍ നിന്നെത്തിയിട്ടുണ്ട്.