Begin typing your search above and press return to search.
ഷൈൻ ടോം ചാക്കോ പോലീസ് വേഷത്തിൽ ദി പ്രൊട്ടക്ടർ' ജൂൺ 13ന് തിയേറ്ററുകളിലെത്തും

ഷൈൻ ടോം ചാക്കോ നായകനാകുന്ന 'ദി പ്രൊട്ടക്ടർ' ജൂൺ 13ന് തിയേറ്ററുകളിലെത്തും. അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു ആണ് ചിത്രം നിർമ്മിക്കുന്നത്. ജി.എം മനു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തുന്നു. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അജേഷ് ആന്റണിയാണ് രചന. ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആന്റണി, ബിജിഎം: സെജോ ജോൺ, വിതരണം: അമ്പാട്ട് ഫിലിംസ്.
Next Story