വിവാദ പ്രസ്താവനയെ തുടർന്ന് ഗായകൻ സോനുനിഗത്തിന് കന്നട സിനിമയിൽ വിലക്ക്

പ്രശസ്ത ഗായകൻ സോനൂ നിഗത്തിന് കന്നഡ ചലച്ചിത്രപദ്ധതികളിൽ നിന്നും നിരോധനം. ഈ അടുത്ത് ഒരു സംഗീത പരിപാടിയിൽ നടത്തിയ വിവാദ പ്രസ്താവന കന്നടപ്രേക്ഷകരുടെ ഭാവനയെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (KFCC) ആണ് സോനൂ നിഗത്തിനുമേൽ കന്നട ചലച്ചിത്രങ്ങളിൽ സഹകരണത്തിൽ നിരോധനം ഏർപ്പെടുത്തി.
കന്നട സിനിമയായ 'Kuldalli keelyavudo' വിനായി സോനൂ നിഗം പാടിയിരുന്ന പാട്ട് റിലീസിന് മുൻപ് തന്നെ ഒഴിവാക്കിയതായി ചലച്ചിത്ര പ്രവർത്തകർ അറിയിച്ചു."സോനൂ നിഗം നല്ല ഗായകനാണ് എന്നതിൽ സംശയമില്ല. പക്ഷേ, കന്നഡയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനയിൽ ഞങ്ങൾക്ക് ദുഖമുണ്ട്. കന്നഡയെ അപമാനിച്ച അദ്ദേഹം ചെയ്ത നടപടികൾ സഹിക്കാനാവില്ല. അതുകൊണ്ട് തന്നെ ആ പാട്ട് ഒഴിവാക്കാൻ തീരുമാനിച്ചു," എന്നായിരുന്നു നിർമാതാക്കളുടെ പ്രസ്താവന.
ബെംഗളൂരുവിൽ നടന്ന സംഗീതപരിപാടിയിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഒരു വിദ്യാർത്ഥി കന്നട പാട്ട് അഭ്യർത്ഥിച്ചതിനെതിരെ പ്രതികരിച്ച സോനൂ നിഗം, അതിനെ കാശ്മീരിലെ ആക്രമണങ്ങളുമായി താരതമ്യം ചെയ്ത് പ്രസ്താവന നടത്തി. അതിന് പിന്നാലെയാണ് KFCC നിഗത്തിന്മേൽ നിരോധന ഉത്തരവിടുന്നത്.
ചടങ്ങിൽ നടത്തിയ പ്രസ്താവനയെ തുടർന്ന് സോനൂ നിഗത്തിന്മേൽ കർണാടക പോലീസിൽ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്, അതോടൊപ്പം അദ്ദേഹം ചോദ്യം ചെയ്യലിനും ഹാജരാകേണ്ടിവരും. ഇതിനിടയിൽ, 51-കാരനായ സോനൂ നിഗം തന്റെ സാമൂഹ്യ മാധ്യമ പേജിൽ ക്ഷമാപണവും നടത്തി.