നീയും ഞാനും എങ്ങനെ കണ്ടുമുട്ടി‌; പോസ്റ്റുമായി ശോഭിതയും നാ​ഗ ചൈതന്യയും

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം. ഹൈദരാബാദിലെ നടന്റെ വസതിയില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹനിശ്ചയം നടന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്..

ഇതിന് പിന്നാലെ ശോഭിതയ്ക്ക് നേരെ വൻ സൈബർ ആക്രമണമാണ് നടന്നത്. സാമന്തയുമായുള്ള നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്‍ത്തു, ഇനി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല, സാമന്ത തന്നെയാണ് നാ​ഗ ചൈതന്യയ്ക്ക് ചേരുന്നത് എന്നൊക്കെയുള്ള കമന്റുകളാണ് ശോഭിതയ്ക്കെതിരെ വരുന്നത്.


എന്നാലിപ്പോൾ വിമർശനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി വിവാഹനിശ്ചയ ചടങ്ങില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശോഭിത. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

"എന്റെ അമ്മ ഇനി നിങ്ങള്‍ക്ക് ആരായിരിക്കും, എന്റെ അച്ഛന് നിങ്ങളുമായി ഇനി എങ്ങനെയുള്ള ബന്ധമായിരിക്കും, നീയും ഞാനും എങ്ങനെ കണ്ടുമുട്ടി.. സ്‌നേഹത്തില്‍ നമ്മുടെ ഹൃദയങ്ങള്‍ ചുവന്ന ഭൂമിയില്‍ പെയ്യുന്ന മഴ പോലെയാണ്.. വേര്‍പിരിയലിനപ്പുറം കൂടിച്ചേരുന്നു"- എന്ന വരികള്‍ പങ്കുവച്ചാണ് ശോഭിത ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരങ്ങളുൾപ്പെടെ നിരവധി പേർ ഇരുവർക്കും ആശംസകളും കുറിച്ചിട്ടുണ്ട്.

Related Articles
Next Story