'ഒട്ടും ഡിസർവിങ് അല്ലാത്ത ആളുകൾ സെലിബ്രേറ്റ് ചെയ്യുന്ന സ്പേസ് ആണ് സോഷ്യൽ മീഡിയ': വിനയ് ഫോർട്ട്‌

' ജാവ സിമ്പിളാണ്' എന്ന ഒറ്റ ഡയലോഗിലൂടെ മലയാളികൾ ഓർക്കുന്ന നാടനാണ് വിനയ് ഫോർട്ട്.2009 ൽ പുറത്തിറങ്ങിയ 'ഋതു' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കുള്ള വിനയ് ഫോർട്ടിന്റെ അരങ്ങേറ്റം. വില്ലനായും നായകനായും ഹാസ്യ നടനായും അദ്ദേഹം മലയാളസിനിമയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളസിനിമയിലെ പ്രമുഖ നാടനായ ഫഹദ് ഫാസിലിനെക്കുറിച്ചും സോഷ്യൽ മീഡിയ ഉപയോഗത്തേക്കുറിച്ചും ഒരു തുറന്നു പറച്ചിൽ നടത്തുകയാണ് വിനയ് ഫോർട്ട്‌.

'എനിക്ക് എന്നോട് തന്നെ തോന്നുന്ന ഒരു സംശയം പറയട്ടെ. ഒരു കാര്യവും ഇല്ലാതെ ഞാനൊരു ഫോൺ കൊണ്ടു നടക്കുന്നുണ്ട്. എൻ്റെ ഒരു ദിവസത്തെ ഏറ്റവും കൂടുതൽ സമയം അപഹരിക്കുന്നത് ആ ഫോണാണ്.നടൻ ഫഹദ് ഫാസിലിന് സ്‌മാർട്ട് ഫോണില്ല. അദ്ദേഹം ചെറിയ ഫോണാണ് ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയയൊന്നുമില്ല. ഇൻസ്റ്റഗ്രാമൊന്നും ഇല്ലാത്ത ആളാണ് ഫഹദ്. എനിക്ക് ആ കാര്യത്തിൽ അദ്ദേഹത്തോട് അസൂയയുണ്ട്.

ഞാൻ സ്റ്റാറായി കഴിഞ്ഞാൽ ഈ സ്മാർട്ട് ഫോണൊക്കെ ഉപേക്ഷിച്ചിട്ട് ഞാനും അതുപോലെ ഇങ്ങോട്ട് വിളിക്കുന്നവരുടെ കോൾ മാത്രം എടുക്കുന്ന തരത്തിലാകും. അത് എനിക്ക് നിർബന്ധമാണ് കേട്ടോ. ആര് വിളിച്ചാലും ഞാൻ കോൾ എടുക്കും.

കാരണം ഞാൻ ആളുകളെ വിളിക്കുമ്പോൾ അവർ കോൾ എടുക്കുമെന്നാണ് എന്റെ പ്രതീക്ഷ. അതുകൊണ്ട് ഞാൻ എല്ലാ കോളും എടുക്കുക തന്നെ ചെയ്യും. ഞാൻ ഈയിടെ നോക്കുമ്പോൾ ഇൻസ്റ്റയൊക്കെ എൻ്റെ ഒരുപാട് സമയം അപഹരിക്കുന്നുണ്ട്.

ഒട്ടും കാണേണ്ടതല്ലാത്ത കാര്യങ്ങളാണ് അതിലൊക്കെയുള്ളത്. ഒട്ടുമിക്ക കോണ്ടന്റുകളും നെഗറ്റീവായിരിക്കും. പാവപ്പെട്ട മനുഷ്യരെ കളിയാക്കി കൊണ്ടുള്ളവയൊക്കെ വരും.

ഒട്ടും ഡിസേർവിങ്ങല്ലാത്ത ആളുകൾ സെലിബ്രേറ്റ് ചെയ്യുന്ന ഒരു സ്പേസാണ് സോഷ്യൽ മീഡിയ. അവിടെ ആർട്ടിനോ സത്യസന്ധതയ്ക്കോ ഒരു വാല്യുവുമില്ല.

ഓരോന്നും കണ്ട ശേഷം ഞാൻ എന്നോട് തന്നെ 'എന്തിനാണ് ഞാൻ കണ്ടതെന്ന്' ചോദിക്കാറുണ്ട്. സ്റ്റാറായിട്ട് ഞാൻ സ്മാർട്ട് ഫോണൊക്കെ ഉപേക്ഷിക്കാൻ നിൽക്കുകയാണ്. കാരണം അപ്പോൾ നമ്മൾ ഇത്രയും അപ്ഡേറ്റഡ് ആകേണ്ടല്ലോ, വിനയ് ഫോർട്ട് പറയുന്നു.

Related Articles
Next Story