'അനിയത്തിക്കായി പൊരുതുന്ന ചേച്ചി' അഹാനയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ ജീവനക്കാർ നൽകിയ പരാതിയും അതെ തുടർന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദിയയുടെ കടയിൽ ജോലി ചെയ്തിരുന്ന മൂന്ന് യുവതികളാണ് പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപെടുത്തി എന്നായിരുന്നു പരാതി. എന്നാൽ ഇതിന് മുൻപ് തന്നെ മൂവരും തൻ്റെ കടയിൽ നിന്നും 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിയ പരാതി നൽകിയിരുന്നു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാകുകയാണ്. എന്നാൽ ഇപ്പോൾ തങ്ങളിൽ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നാണ് യുവതികളുടെ ആരോപണം.

എന്നാൽ യുവതികൾ പണം നൽകാൻ എത്തിയ രംഗങ്ങളും അപ്പോൾ അവിടെ സംഭവിച്ച കാര്യങ്ങളും ചിത്രീകരിച്ച വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു. ദിയയുടെ ഫ്ലാറ്റിൽ എത്തിയ യുവതികളോട് ദിയ കൃഷ്ണയുടെ കുടുംബം സംസാരിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. ദിയയുടെ സഹോദരി അഹാന അവരോട് കാര്യങ്ങൾ ചോദിക്കുന്നതും യുവതികൾ കുറ്റം സമ്മതിക്കുന്നതും വിഡിയോയിൽ കാണാം.

അഹാനയുടെ ചോദ്യത്തിന് മുന്നിൽ മറുപടി പറയാനാകാതെ യുവതികളിരിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇതിന് പിന്നാലെയാണ് നിരവധി പേർ അഹാനയെ പ്രശംസിച്ച് രംഗത്ത് എത്തിയത്. ഒരു ചേച്ചി ആയാൽ ഇങ്ങനെ വേണമെന്നും തൻ്റെ അനുജത്തിയ്ക്ക് ഒരു പ്രശ്‌നം വന്നപ്പോൾ കട്ടയ്ക്ക് കൂടെ നിൽക്കുന്ന അവരെ കണ്ട് പഠിക്കേണ്ടതാണെന്നും സോഷ്യൽ മീഡിയ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു.

"ഓരോ ചോദ്യവും ബുള്ളറ്റ് ഷോട്ട് പോലെ. അനിയത്തിക്കായി പൊരുതുന്ന ചേച്ചി, അനിയത്തിക്ക് ഒരു പ്രശ്‌നം വരുമ്പോൾ ഒരു ചേച്ചി എങ്ങനെ ആയിരിക്കണം എന്നതിന്റെ എക്‌സാറ്റ് പ്രൂഫ് ആണ് അഹാന, കൂടപ്പിറപ്പുകളുടെ ഒത്തൊരുമ. എനിക്ക് ഒത്തിരി ഇഷ്‌ടപ്പെട്ടു, അഹാന അനിയത്തിക്ക് വേണ്ടി പൊരുതി, ചോദ്യങ്ങൾക്കൊടുവിൽ ജ്യൂസു കൊടുക്കുന്ന അഹാന, സ്വന്തം അനിയത്തിക്ക് നീതി വാങ്ങികൊടുക്കാൻ കരുത്തുള്ള ശക്തയായ കൂടപ്പിറപ്പ് ആഹാന", എന്നിങ്ങനെ പോകുന്നു കമന്റുകൾ. കൃഷ്‌ണ കുമാറിനും കുടുംബത്തിനും എല്ലാ പിന്തുണയും ഉണ്ടെന്ന് പറയുന്നവരും ധാരാളമാണ്.

Related Articles
Next Story