'തനിക്കും സീമക്കും വേണ്ടി മുറി ഒഴിഞ്ഞ് തരാൻ സൊഹൈൽ അവിനാഷിനോട് പറഞ്ഞു' എന്നാൽ ഇത് ശരിയല്ലെന്നായിരുന്നു അവിനാഷിന്റെ മറുപടി

എല്ലാക്കാലത്തും വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ബോളിവുഡിൽ മാത്രമല്ല ഇങ് കേരളത്തിലും ആരാധകർ ഏറെയാണ്.ഇപ്പോഴിതാ, സഹോദരൻ സൊഹൈൽ ഖാനിനേയും മുൻഭാര്യ സീമ സച്ച്ദേവിനേയും കുറിച്ച് ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ നടൻ പറഞ്ഞ കാര്യങ്ങളാണ് പുതിയ വിവാ ദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

അതിഥികൾക്ക് മുൻപിൽ തൻ്റെ വീടിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുമെന്ന് സൽമാൻ പറഞ്ഞു. ഒരു വീട് കണ്ടെത്തുന്നതുവരെ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അവിനാഷ് ഗോവരിക്കറിനോട് തന്റെ വീട്ടിൽ താമസിക്കാൻ പറഞ്ഞിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം വീട് അന്വേഷിക്കുന്ന കാര്യം എന്തായെന്ന് ചോദിച്ചു. ഇവിടെ വന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു വീട് ശരിയായി എന്നായിരുന്നു അവിനാഷിന്റെ മറുപടി. എന്നാൽ, സൽമാൻ്റെ വീട്ടിൽ മികച്ച അന്തരീക്ഷമായതിനാൽ സ്വന്തം വീട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയെന്നായിരുന്നു മറുപടി.

അതിനിടെയാണ് സഹോദരൻ സൊഹൈലിൻ്റെ കാര്യം സൽമാൻ കൂട്ടിച്ചേർത്തത്. 'ഈ സമയത്താണ് സൊഹൈൽ ഓടിപ്പോയി വിവാഹിതനാകുന്നത്. ഇതോടെ, തനിക്കും ഭാര്യക്കും വേണ്ടി അവിനാഷിനോദ് വീടൊഴിഞ്ഞ് തരണമെന്ന് സൊഹൈൽ ആവശ്യപ്പെട്ടെന്നും സൽമാൻ പറയുന്നു. എന്നാൽ ഇത് ശരിയല്ലെന്നും എങ്ങിനെയാണ് നിങ്ങൾക്ക് ഇങ്ങനെ വിവാഹിതരാകാൻ കഴിയുക എന്നുമാണ് അവിനാഷ് ചോദിച്ചതെന്നാണ് സൽമാൻ പറയുന്നത്.

Related Articles
Next Story