സോണി മ്യൂസിക്ക് സൗത്ത് യൂട്യൂബ് ചാനൽ ഹാക്ക് ചെയ്ത വിരുതന്മാർ.
വേട്ടയാൻ ചിത്രത്തിലെ 'മനസ്സിലായോ' , 'ഹണ്ടർ ' എന്നീ ഗാനങ്ങൾ യൂട്യൂബിൽ നിന്ന് അപ്രതിക്ഷമായി.

സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു.തമിഴ്,തെലുങ്ക് മലയാളം, കന്നഡ എന്നി ഭാഷകളിലെ ഗാനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സോണി മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനൽ ആണ് സോണി മ്യൂസിക് സൗത്ത്. ഇന്നലെ രാവിലെയോടെയാണ് യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടത് . ഹാക്കർമാർ ചാനലിന്റെ ലോഗോ മാറ്റുകയും , ചാനലിൽ ഉണ്ടായിരുന്ന വീഡിയോസ് അപ്രതിക്ഷമാവുകയും ചെയ്തതോടെയാണ് അധികൃതരുടെ ശ്രെദ്ധയിൽ ചാനൽ ഹാക്ക് ആയ വിവരം അറിയുന്നത്. ചാനലിന്റെ ബാനർ മാറ്റുകയും, കമ്മ്യൂണിറ്റി പോസ്റ്റുകൾ ഇടുകയും ചാനലിൽ ലൈവ് പോവുകയും ചെയ്യുന്നുണ്ടായിരുന്നു.
ടെൽസയുടെ ലോഗോ ആണ് ചാനലിന് അവർ കൊടുത്തത്. ടെസ്ല ലൈവ് ഒഫീഷ്യൽ എന്നാണ് ചാനലിന് നൽകിയ പേര്. ഇതോടെ 20.6 മില്യൺ ആളുകൾ സബ്സ്ക്രൈബ് ചെയ്ത ചാനലിലെ വീഡിയോസ് എല്ലാം തന്നെ അപ്രതിക്ഷമായി . രജനി കാന്തിന്റെ എന്ന ഗാനം 54 മില്യൺ ആളുകൾ കണ്ടിരുന്നു. ഈ ഗാനം ഉൾപ്പടെ ചാനലിലെ മറ്റു ഗാനങ്ങളും യൂട്യൂബിൽനിന്ന് ഇല്ലാണ്ടായി. കഴിഞ്ഞ ദിവസമാണ് വേട്ടയാനിലെ തന്നെ 'ഹണ്ടർ ' എന്ന ഗാനം സോണി മ്യൂസിക് സൗത്തിലൂടെ പുറത്തിറങ്ങിയത് . ഇതിനു ശേഷമാണ് ചാനൽ ഹാക്ക് ചെയ്തതെന്ന് കരുതപ്പെടുന്നു. എപ്പോൾ യൂട്യൂബിൽ ഈ ഗാനങ്ങൾ ഒന്നും തന്നെ ലഭ്യമാകുന്നില്ല. സോണി മ്യൂസിക് പോലെ വലിയൊരു ചാനലിനെ ഹാക്ക് ചെയ്യാൻ കഴിയുന്നത് യൂട്യൂബിന്റെ സെക്യൂരിറ്റി വീഴ്ച്ചയാണെന്നുള്ള തരത്തിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. വീഡിയോസ് ഒന്നും നഷ്ടമായില്ലെന്നും , ഹൈഡ് ചെയ്യപ്പെട്ടതാണെന്നും ഉടൻ തന്നെ ചെന്നാൽ വീണ്ടെടുക്കാൻ സാധിക്കും എന്നുള്ള വിവരങ്ങൾ ആണ് പിന്നീട് ലഭിച്ചത്. എന്നാൽ ചാനൽ ഇതുവരെയും വീണ്ടെടുക്ക സോണി മ്യൂസിക്കിന് സാധിച്ചിട്ടില്ല.